Latest News

കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

ആലക്കോട്: [www.malabarflash.com] കഴിഞ്ഞദിവസം കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കാര്‍ത്തികപുരം പുഴയില്‍ കണ്ടെത്തി. മണക്കടവ് മുക്കടയിലെ പുതിയപുരയില്‍ അബൂബക്കര്‍-ആയിഷ ദമ്പതികളുടെ മകള്‍ റിസ്‌വാന (17) യുടെ മൃതദേഹമാണു കാര്‍ത്തികപുരം പാലത്തിനു സമീപം കണെ്ടത്തിയത്.

തിങ്കളാഴ്ച രാത്രി 8.30 ഓടെ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിക്കായി പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നു മുക്കട മേഖലയില്‍ പുഴയില്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച നടത്തിയ തെരച്ചിലിനൊടുവില്‍ വീടിനു സമീപത്തുനിന്നും രണ്ടുകിലോമീറ്റര്‍ അകലെയാണു മൃതദേഹം കണ്ടെത്തിയത്.

സഹോദരങ്ങള്‍: നസീമ, റിനാസ്. മൃതദേഹം എസ്‌ഐ ടി.വി. അശോകന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.