കാഞ്ഞങ്ങാട്:[www.malabarflash.com] ഏഷ്യാനെറ്റില്‍ നടന്‍ മുകേഷ് അവതരിപ്പിക്കുന്ന സെല്‍മി ദ ആന്‍സര്‍ എന്ന പരിപാടിയില്‍ കാഞ്ഞങ്ങാട് സ്വദേശിനിക്ക് 6,42750 രൂപ ലഭിച്ചു. ജില്ലാ ബാങ്ക് ഡെപ്പോസിറ്റ് കലക്ടര്‍ നെല്ലിത്തറ പുലയനടുക്കത്തെ പി.വി പ്രീതക്കാണ് സമ്മാനം ലഭിച്ചത്.
ആദ്യത്തെ 10 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാണ് പ്രീത പണം നേടിയത്. 11-ാമത്തെ ചോദ്യത്തിന് ഉത്തരം നല്‍കിയിരുന്നുവെങ്കില്‍ 50 ലക്ഷം രൂപ ലഭിക്കുമായിരുന്നു. എന്നാല്‍ അതിന് മുതിരാതെ മത്സരത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.
കൂലിത്തൊഴിലാളി മുരളീ കൃഷ്ണന്റെ ഭാര്യയാണ്. ബന്തടുക്ക മാണിമൂലയിലെ ബാലകൃഷ്ണന്‍-സരോജിനി ദമ്പതികളുടെ മകളാണ് പ്രീത. മകള്‍: ദേവിക.
കോടീശ്വരന്‍ പരിപാടിയില്‍ 10 ദളങ്ങളില്‍ നേരത്തെ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഹോട്ട് സീറ്റിലിരിക്കാന്‍ അവസരം ലഭിച്ചില്ല. സുരേഷ് ഗോപിയുടെ കടുത്ത ആരാധികയായ പ്രീതയെ സുരേഷ് ഗോപി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. കാസര്‍കോട്ടെ മൂന്ന് വീടുകളുടെ പാലുകാച്ചല്‍ ചടങ്ങിന് വരുമ്പോള്‍ വീട്ടിലെത്താമെന്ന് ഉറപ്പും നല്‍കിയിരുന്നു.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment