Latest News

കോര്‍പ്പറേറ്റുകളെ നിലയ്ക്കു നിര്‍ത്താന്‍ “ ദേശീയ ഇലക്ട്രല്‍ ട്രസ്റ്റ് “ നിയമമാകില്ല

“കോര്‍പ്പറേറ്റുകളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിട്ടു സംഭാവനകള്‍ സ്വീകരിക്കരുത്”. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച്. എസ്. ബ്രഹ്മയുടെ ഈ ആഗ്രഹം വാനിരിക്കുന്ന പഞ്ചായത്ത്-ബീഹാര്‍ നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ നടക്കാന്‍ പോകുന്നില്ല. ഇനിമുതല്‍ കോര്‍പ്പറേറ്റുകളും മറ്റു പണച്ചാക്കുകളുമെല്ലാം രാഷ്ട്രീയപാര്‍ട്ടികള്‍ക്കു നില്‍കുന്ന സംഭാവനകള്‍ ഇഷ്ടാനുസരണം നേരിട്ടു നല്‍കാനാവില്ല.[www.malabarflash.com]

സംഭാവനകള്‍ സ്വീകരിക്കുന്നതിനും, ജന പിന്തുണയുടെ അടിസ്ഥാനത്തില്‍ വീതം വെച്ചു നല്‍കുന്നതിനും ദേശീയ ഇലക്ട്രല്‍ ട്രസ്റ്റ് രൂപീകരിച്ച് അതുവഴി വേണം വിതരണമെന്ന മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച്. എസ് ബ്രഹ്മ്മ്മയുടെ നിര്‍ദ്ദേശമാണ് മുഖ്യ രാഷ്ട്രീയ കക്ഷികള്‍ മുഖവിലക്കെടുക്കാതിരുന്നത്. ഈ ബില്ല് നിമയമാകാനുള്ള സാദ്ധ്യത മങ്ങുകയാണ്. സി.പി.എം അടക്കമുള്ള ഇടതു പക്ഷം പൊലുള്ള ചെറു പാര്‍ട്ടികള്‍ ബില്ലിനെ സ്വീകരിച്ചുവെങ്കിലും വലിയേട്ടന്മാര്‍, കോണ്‍ഗ്രസും ബി.ജെ.പിയും ഇനിയും പച്ചക്കൊടി കാട്ടിയിട്ടില്ല. ബില്ല് അനിശ്ചിതത്വത്തിലാണ്. ജനപ്രാതിനിധ്യത്തിലെ ഭേതഗതിയോടൊപ്പം ഈ ബില്ലു വഴി ദേശീയ-സംസ്ഥാന തലത്തില്‍ ട്രസ്റ്റുണ്ടാക്കാനുള്ള അംഗീകാരം കൂടി കിട്ടുമെന്നു ജനം പ്രതീക്ഷിക്കുന്നു.

കോര്‍പ്പറേറ്റുകളെ വഴിവിട്ടു സഹായിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനെ, പൊതുമുതല്‍ കോര്‍പ്പറേറ്റുകളില്‍ കേന്ദ്രീകരിച്ച് പണം ചുരുക്കം ചിലരുടെ കൈയ്യില്‍ മാത്രം ഒതുങ്ങുവാന്‍ അവസരം കിട്ടുന്ന ജനാധിപത്യ പ്രകൃയ്യക്ക് തടയിടാന്‍ ഈ ബില്ല് ഗുണകരമായി പ്രവര്‍ത്തിക്കുമെന്ന് സി.പി.എം. വിലയിരുത്തുന്നു. കോണ്‍ഗ്രസ്, ബി.ജെ.പി മൗനത്തിലാണ്.

കള്ളപ്പണം വെളുപ്പിക്കുന്നത് അത്ര നിസ്സാരമായ കാര്യമല്ലെന്ന ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്ഥാവന ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്. ചാക്ക് രാധാകൃഷ്ണന്റെയും, സാന്ദിയാഗോ മാര്‍ട്ടിന്റെ ലോട്ടറി വിവാദങ്ങളും, വിഴിഞ്ഞം ആരോപണവും മറ്റും ഈ ചിന്തയുടെ കേരളീയ പതിപ്പുകളാണ്. കല്‍ക്കരി, സ്പക്റ്റം അഴിമതിയുടെ നടത്തിപ്പുകാരായിരുന്ന കോണ്‍ഗ്രസ്സും ഈ ബില്ലിനോട് അനുഭാവം കാണിക്കാന്‍ വഴിയില്ല. കോര്‍പ്പറേറ്റുകളും പണച്ചാക്കുകളും തന്നെയായിരിക്കും കേരളത്തിലെ തെരെഞ്ഞെടുപ്പിന്റെയും സ്‌പോണ്‍സര്‍മാരെന്ന് വ്യക്തം.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.