പടന്നക്കാട്: [www.malabarflash.com] ദേശീയപാതയിലെ റോഡുകളിലെ കുണ്ടുംകുഴിയും താണ്ടിമടുത്ത ഒരു സംഘം ചെറുപ്പക്കാര്‍ നടത്തിയ പ്രേമ പ്രതിഷേധം ശ്രദ്ധേയമായി. പടന്നക്കാട് മേല്‍പാലത്തിന് അടുത്താണ് പ്രശസ്തമായ പ്രേമം എന്ന മലയാള ചിത്രത്തിലെ നായകന്‍ നിവിന്‍പോളി അണിഞ്ഞ വേഷം അതേപടി അനുകരിച്ച് ഒരു സംഘം യുവാക്കള്‍ പ്രതിഷേധം പ്രകടിപ്പിച്ചത്.
കേരളത്തില്‍ ഇത്രയുമധികം തകര്‍ന്ന ദേശീയപാതകളുള്ള മറ്റൊരു ജില്ലകളുമില്ല. പടന്നക്കാട്-കുശാല്‍ നഗര്‍ സ്വദേശികതളായ എം.ഷബീര്‍, മിയാസ്, ഷരീഫ്, ഷബീര്‍, നവാസ്,ഇസ്മായില്‍,തമീന്‍, അജ്മല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രേമ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെ ദേശീയപാതയിലെ യാത്രയേറെ ദുര്‍ഘടമാണ്. മുഴുവന്‍ റോഡുകളും കുണ്ടും കുഴിയും നിറഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment