Latest News

കൊല്ലപ്പെട്ട സി നാരായണന്റെ വീട് ഡിവൈഎഫ്‌ഐ നേതാക്കള്‍ സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: [www.malabarflash.com] തിരുവോണ നാളില്‍ ബിജെപിക്കാര്‍ കൊലപ്പെടുത്തിയ സിപിഐ(എം) പ്രവര്‍ത്തകന്‍ സി നാരായണന്റെ വീട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് സന്ദര്‍ശിച്ചു. ഒരുതെറ്റും ചെയ്യാത്ത എന്റെ മകനേ എന്തിനാ കാട്ടാളന്‍മാര്‍ കൊന്നു എന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടിയ നാരായണന്റെ അമ്മയെ സമാധാനിപ്പിക്കാനവാതെ യുവജന നേതാക്കള്‍ കുഴങ്ങി..

നാരായണന്റെ മരണത്തോടെ ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബമാണ് അനാഥമായത്.

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, പ്രസിഡന്റ് കെ രാജ്‌മോഹനന്‍, വി പ്രകാശന്‍, ഷാലുമാത്യു, വി സജിത്ത്, സി രാജേന്ദ്രന്‍, ഭാസ്‌ക്കരന്‍, സനല്‍ തുടങ്ങിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.