Latest News

സമസ്ത ബഹ്റൈന്‍ 'അലിഫ്' ഭവന പദ്ധതി; പ്രഥമ വീട് സമര്‍പ്പിച്ചു

മനാമ:[www.malabarflash.com] സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ ഘടകത്തിന്‍റെ കീഴില്‍ ആരംഭിച്ച 'അലിഫ്' ഭവന പദ്ധതിയില്‍ നിന്നുള്ള പ്രഥമ വീട് സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ ഉടമക്ക് സമര്‍പ്പിച്ചു.  മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടന്ന 'തസ്ബീത്ത്-2015' സമാപന സമ്മേളനത്തില്‍ വീട്ടുടമയായ ഇബ്രാഹീം ദാരിമിക്ക് താക്കോല്‍ നല്‍കിയാണ് വീട് സമര്‍പ്പിച്ചത്.




നിലവില്‍ ബഹ്റൈനിലെ സമസ്ത മദ്റസകളില്‍ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകരില്‍ നിന്നും അര്‍ഹരായവര്‍ക്കാണ് അലിഫ് ഭവന പദ്ധതി വഴി വീട് നിര്‍മിച്ച് നല്‍കുന്നത്. ഇതനുസരിച്ച് സമസ്ത മനാമ കേന്ദ്ര മദ്റസയില്‍ സേവനം ചെയ്യുന്ന കൊടക് സ്വദേശിയായ ഇബ്രാഹീം ദാരിമിക്കാണ് സമസ്തയുടെ പ്രഥമ വീട് നിര്‍മ്മിച്ച് നല്‍കിയത്. ഈ വീടിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി പത്തര ലക്ഷം രൂപയാണ് സമസ്ത ചിലവഴിച്ചത്.
ബഹ്റൈനിലെ 14 ഏരിയകളിലായി പ്രവര്‍ത്തിക്കുന്ന സമസ്തയുടെ ഏരിയാ കമ്മറ്റികളും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയ വിവിധ പോഷക സംഘടനകളും ചേര്‍ന്നാണ് ഇതിനുള്ള ഫണ്ട് സ്വരൂപിച്ചത്.
സമസ്തയുടെ ഇത്തരം സംരംഭങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കും സഹായിച്ചവര്‍ക്കും സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍, ജന.സെക്രട്ടറി എസ്.എം . അബ്ദുല്‍ വാഹിദ് , ട്രഷറര്‍ വി.കെ കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ പ്രത്യേകം നന്ദി അറിയിച്ചു.
വീടിന്‍റെ താക്കോല്‍ ദാന ചടങ്ങില്‍ സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. 

ഡോ.ബഹാഉദ്ധീന്‍ നദ് വി കൂരിയാട് മുഖ്യ പ്രഭാഷണം നടത്തി. ബഹ്റൈന്‍ പാര്‍ലിമെന്‍ര് അംഗം അബ്ദുല്‍ വാഹിദ് അല്‍ ഖറാത്വ, കെ.എം.സി.സി ജോ.സെക്ര. സിദ്ധീഖ് കണ്ണൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഉമറുല്‍ ഫാറുഖ് ഹുദവി സ്വാഗതവും ശഹീര്‍ കാട്ടാന്പള്ളി നന്ദിയും പറഞ്ഞു. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും വിവിധ പോഷക സംഘടനാ ഭാരവാഹികളും സംബന്ധിച്ചു.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.