Latest News

മുങ്ങിമരിച്ച വിദ്യാര്‍ഥികളുടെ കുടുംബ സഹായകമ്മിറ്റി രൂപീകരിച്ചു

ഉദുമ:[www.malabarflash.com] കുളത്തില്‍ മുങ്ങിമരിച്ച വിദ്യാര്‍ഥികളായ അക്ഷയ്, സുമോദ് എന്നിവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ശോഭന അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഹമ്മദ്ഷാഫി, ആയിഷാബി, പി വി കുഞ്ഞമ്പു, കെ എ മുഹമ്മദാലി, കെ സന്തോഷ്‌കുമാര്‍, രാജീവന്‍ എന്നിവര്‍ സംസാരിച്ചു. രാധാകൃഷ്ണന്‍ മുക്കുന്നോത്ത് സ്വാഗതവും കരുണാകരന്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: കെ എ മുഹമ്മദാലി (ചെയര്‍മാന്‍), എന്‍ ചന്ദ്രന്‍, അബ്ദുള്‍സത്താര്‍ (വൈസ് ചെയര്‍മാന്‍), കെ സന്തോഷ്‌കുമാര്‍ (ജനറല്‍കണ്‍വീനര്‍), രാധാകൃഷ്ണന്‍ മുക്കുന്നോത്ത്, ഹംസ (കണ്‍വീനര്‍), ബി രത്‌നാകരന്‍ മുക്കുന്നോത്ത് (ട്രഷറര്‍).

സഹായങ്ങള്‍ ഫെഡറല്‍ ബാങ്ക് 18910100025337 ഐഎഫ്‌സി കോഡ്: എഫ്ഡിആര്‍എല്‍ 0001891 അക്കൗണ്ടില്‍ അയക്കണം




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.