Latest News

പാസ്‌പോര്‍ട്ട് സേവാകേന്ദ്രം: വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും- നളിന്‍ കുമാര്‍ കട്ടീല്‍ എം.പി.

കാസര്‍കോട്: [www.malabarflash.com] കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നുയരുന്ന ആവശ്യം പരിഗണിച്ച് വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് മംഗളൂരു എം.പിയും ബി.ജെ.പിയുടെ ഉത്തരകേരളത്തിലെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ സഹ കാര്യദര്‍ശിയുമായ നളിന്‍കുമാര്‍ കട്ടീല്‍ അറിയിച്ചു.

ഈ വിഷയത്തില്‍ എന്റെ ദേശം വാട്‌സ് ആപ്പ് ഗ്രൂപ്പ് നടത്തുന്ന കാമ്പയിന് പിന്തുണ തേടി കാസര്‍കോട്ടെത്തിയ അദ്ദേഹത്തെ ഗസ്റ്റ് ഹൗസില്‍ സന്ദര്‍ശിച്ച നിവേദക സംഘത്തിനാണ് സഹകരണം വാഗ്ദാനം ചെയ്തത്. 

ദേശീയപാത അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേടാണെന്നും പാലക്കാട്ട് അനുവദിച്ച ഐ.ഐ.ടിയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കാത്തത് ഈ അലംഭാവത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു.
കാസര്‍കോടിനോട് ചേര്‍ന്ന് കിടക്കുന്ന മംഗലാപുരം അന്തര്‍ദേശീയ നിലവാരമുള്ള സ്മാര്‍ട്ട്‌സിറ്റി നഗര പദ്ധതിയില്‍ ബംഗളൂരുവിനെയും മറികടന്ന് ഇടംപിടിച്ചത് ജനപ്രതിനിധികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കുമ്പള റെയില്‍വെ സ്റ്റേഷനില്‍ 6 മാസത്തിലധികമായി റിസര്‍വേഷന്‍ സംവിധാനം മുടങ്ങി കിടക്കുന്നതിന്റെയും പരശുറാം എക്‌സ്പ്രസിന് കോട്ടിക്കുളത്ത് സ്റ്റോപ്പില്ലാത്തതിന്റെയും ദുരിതം പങ്കുവെച്ചപ്പോള്‍ ഇക്കാര്യം ഉന്നത റെയില്‍വെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് സുരേഷ് കുമാര്‍ ഷെട്ടി, ജന. സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് എന്നിവരും സന്നിഹിതരായിരുന്നു.
നിസാര്‍ പെര്‍വാഡ്, പി.സി. അഹമ്മദ്, ഷരീഫ് കാപ്പില്‍, ഫാറൂഖ് ഖാസ്മി, മുജീബ് അഹ്മദ്, സ്‌കാനിയ ബെദിര, റഹീം ചൂരി, ആസിഫലി പാടലടുക്ക എന്നിവരുടെ നേതൃത്വത്തിലാണ് എം.പിക്ക് നിവേദനം നല്‍കിയത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.