കാസര്‍കോട്: [www.malabarflash.com] ഇരുവൃക്കകളും തകരാറിലായി അവശനിലയില്‍ ചികിത്സയില്‍ കഴിയുന്ന കുമ്പള ബംബ്രാണയിലെ മഹമൂദ് ദാരിമിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഉദാരമതികളുടെ കനിവ് തേടുന്നു.
വിവിധയിടങ്ങളില്‍ ഖത്തീബും മുദരിസുമായി ജോലി ചെയ്തു വന്നിരുന്ന മഹമൂദ് ദാരിമിക്ക് പെര്‍ള -ബജര്‍കൂടല്‍ മഹല്ലില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ടു വൃക്കകള്‍ക്കും രോഗം ബാധിച്ചത്. എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ മുന്‍പ്രസിഡണ്ടും എസ്.വൈ.എസ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയംഗവും കൂടിയായ മഹമൂദ് ദാരിമി പ്രമുഖ മഹല്ലുകളായ തായലങ്ങാടി, ബേവിഞ്ച, ചെങ്കള, ബാലിക്കര, കോട്ടിക്കുളം, കര്‍ണാടകയിലെ കന്നങ്കാര്‍ എന്നിവിടങ്ങളില്‍ ഖത്തീബും മുദരിസുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. [www.malabarflash.com]
എന്നാല്‍ രോഗം തീര്‍ത്ത അവശതകള്‍കാരണം ജോലി ഉപേക്ഷിച്ചതോടെ ഒന്നര വയസുള്ള ഒരു ആണ്‍കുട്ടിയും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്ന അഞ്ചംഗ കുടുംബത്തിന്റെ നിത്യചെലവ് പോലും ദുരിതത്തിലായി. തലചായ്ക്കാന്‍ സ്വന്തമായി ഒരിടം എന്ന സ്വപ്‌നവുമായി ബംബ്രാണയില്‍ വീടിന്റെ പണി ആരംഭിച്ചിരുന്നുവെങ്കിലും പണിപൂര്‍ത്തിയാക്കാനാകാതെ പാതി വഴിയിലായി.
ഇപ്പോള്‍ കാസര്‍കോട് മാലിക് ദീനാര്‍ ആസ്പത്രിയില്‍ ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്താണ് ജീവിതം നിലനിര്‍ത്തി വരുന്നത്. അവശ നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന മഹമൂദ് ദാരിമിയുടെ വൃക്ക മാറ്റിവയ്ക്കാതെ രക്ഷയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിച്ചിരിക്കുകയാണ്. [www.malabarflash.com]
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവു വരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. കുടുംബത്തിന്റെ നിത്യചെലവിനു പോലും യാതൊരു മാര്‍ഗ്ഗവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന ദാരിമിക്ക് ജീവിതം സ്വപ്‌നം കാണാന്‍ ഉദാരമതികളുടെ സഹായമല്ലാതെ മറ്റൊരു വഴിയുമില്ല.
പറക്കമുറ്റാത്ത കുരുന്നുമക്കളുടെ ഭാവിയും ഇദ്ദേഹത്തിന്റ നിസ്സഹായാവസ്ഥയും മനസിലാക്കി കാസര്‍കോട് ജില്ലാ എസ്.വൈ.എസ് കമ്മിറ്റി മുന്‍കയ്യെടുത്ത് എംഎ ഖാസിം മുസ്ലിയാര്‍ (ചെയര്‍), കെ.എം അബ്ബാസ് ഫൈസി (ജന. കണ്‍), മെട്രോ മുഹമ്മദ് ഹാജി (ട്രഷ), സയ്യിദ് ടികെ പൂക്കോയ തങ്ങള്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, കെ.കെ അബ്ദുല്ല ഹാജി (വൈസ് ചെയര്‍), താജുദ്ദീന്‍ ദാരിമി പടന്ന, എന്‍.പി അബ്ദുല്‍ റഹ്മാന്‍ (കണ്‍) ഭാരവാഹികളായി മഹമൂദ് ദാരിമി ചികിത്സാ സഹായ സമിതിക്ക് രൂപം നല്‍കുകയും കാസര്‍കോട് ഐ.ഡി.ബി ബാങ്കില്‍ ഒരു ജോയിന്റ് എസ്.ബി അക്കൗണ്ട് തുറക്കുകയും ചെയ്തിട്ടുണ്ട്. A/c No. 0450104000075572, IFSC Code: IBKL0000450, Mob: 9895368739.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment