ബേക്കല്‍:[www.malabarflash.com] ബേക്കല്‍ ഹദ്ദാദ് നഗര്‍ ശിഹാബ് തങ്ങള്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിററബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്മ ഭവനം ഒരുങ്ങി.
ചുരുങ്ങിയ കാലം കൊണ്ട് ഏറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയമായ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിററബിള്‍ ട്രസ്റ്റ് 6 ലക്ഷത്തോളം രൂപ ചിലവിട്ടാണ് ബൈത്തുറഹ്മ ഭവനം നിര്‍മ്മിച്ചത്.
2016 ആഗസ്റ്റില്‍ 25 നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് മംഗല്യമൊരുക്കുന്ന മഹര്‍ 2016, സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരാന്‍ പററാതെ വിഷമിക്കുന്ന പ്രവാസികള്‍ക്ക് സഹായം ചെയ്തു കൊടുക്കല്‍, അവശത അനുഭവിക്കുന്ന രോഗികളെ സഹായിക്കല്‍, സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം മുടങ്ങിപ്പോകുന്ന വിദ്യാര്‍ത്ഥികളെ ദത്തെടുക്കല്‍ തുടങ്ങി നിരവധി പദ്ധതികളാണ് ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിററബിള്‍ ട്രസ്റ്റ് ചെയ്തു വരുന്നത്.
നായന്മാര്‍മൂല ടൗണില്‍ സ്‌കൂളിന്റെ മതിലിന് ഓലകീറ് ചാരിവെച്ച് മഴയത്തും വെയിലത്തും നരക ജീവിതം നയിച്ചിരുന്ന എണ്‍പതുകാരിയായ ഖദീജയ്ക്കും അവരുടെ മാനസികരോഗിയായ മകന്‍ മഹ്മൂദിനും ഓലകീറുകള്‍ക്ക് പകരം മനോഹരമായ കോണ്‍ക്രീറ്റ് വീട് നിര്‍മ്മിച്ചു നല്‍കിയതും ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിററബിള്‍ ട്രസ്റ്റാണ്.
ഹദ്ദാദ് നഗറിലെ ബീവിക്ക് വേണ്ടി നിര്‍മ്മിച്ച ബൈത്തുറഹ്മ ഭവനത്തിന്റെ ഉദ്ഘാടനം അടുത്ത മാസം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. പരിപാടിയില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുളള നേതാക്കള്‍ സംബന്ധിക്കും.
ചുരുങ്ങിയ കാലം കൊണ്ട് ഏറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയമായ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിററബിള്‍ ട്രസ്റ്റ് 6 ലക്ഷത്തോളം രൂപ ചിലവിട്ടാണ് ബൈത്തുറഹ്മ ഭവനം നിര്‍മ്മിച്ചത്.
2016 ആഗസ്റ്റില്‍ 25 നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് മംഗല്യമൊരുക്കുന്ന മഹര്‍ 2016, സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരാന്‍ പററാതെ വിഷമിക്കുന്ന പ്രവാസികള്‍ക്ക് സഹായം ചെയ്തു കൊടുക്കല്‍, അവശത അനുഭവിക്കുന്ന രോഗികളെ സഹായിക്കല്‍, സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം മുടങ്ങിപ്പോകുന്ന വിദ്യാര്‍ത്ഥികളെ ദത്തെടുക്കല്‍ തുടങ്ങി നിരവധി പദ്ധതികളാണ് ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിററബിള്‍ ട്രസ്റ്റ് ചെയ്തു വരുന്നത്.
നായന്മാര്‍മൂല ടൗണില്‍ സ്‌കൂളിന്റെ മതിലിന് ഓലകീറ് ചാരിവെച്ച് മഴയത്തും വെയിലത്തും നരക ജീവിതം നയിച്ചിരുന്ന എണ്‍പതുകാരിയായ ഖദീജയ്ക്കും അവരുടെ മാനസികരോഗിയായ മകന്‍ മഹ്മൂദിനും ഓലകീറുകള്‍ക്ക് പകരം മനോഹരമായ കോണ്‍ക്രീറ്റ് വീട് നിര്‍മ്മിച്ചു നല്‍കിയതും ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിററബിള്‍ ട്രസ്റ്റാണ്.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment