Latest News

രാഷ്ട്രീയ വൈരികളുടെ ഘോഷയാത്രകള്‍: കണ്ണൂരില്‍ വന്‍ സുരക്ഷാസന്നാഹം

കണ്ണൂര്‍: [www.malabarflash.com]ശ്രീകൃഷ്ണ ജയന്തി ദിനവുമായി ബന്ധപ്പെട്ട് ഘോഷയാത്ര അരങ്ങേറുന്ന ശനിയാഴ്ച സി.പി.എമ്മിന്‍െറ ആഭിമുഖ്യത്തില്‍ ഓണാഘോഷ സമാപന ഘോഷയാത്രയും നടക്കാനിരിക്കവെ ജില്ലയുടെ പല ഭാഗങ്ങളും സൈനിക-പൊലീസ് നിയന്ത്രണത്തില്‍. തലശ്ശേരി, പാനൂര്‍ മേഖലയില്‍ ദ്രുതകര്‍മ സേനയെ വിന്യസിച്ചു.

അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ഇരു പരിപാടികളുടെയും സംഘാടകര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാവുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താളിക്കാവില്‍ റോഡരികില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഇരിപ്പിടങ്ങള്‍ പൊലീസ് പൊളിച്ചുമാറ്റി. 

കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷമുണ്ടായ പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങളും കണ്ണൂര്‍ അഴീക്കോട്, നീര്‍ക്കടവ് എന്നിവിടങ്ങളും എ.ഡി.ജി.പി ശങ്കര്‍റെഡ്ഡി സന്ദര്‍ശിച്ചു.
കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷമുണ്ടാവാതിരിക്കാന്‍ പൊലീസ് ജാഗ്രത പുലര്‍ത്തി വരുകയാണ്. അക്രമമുണ്ടായാല്‍ സംഘാടകര്‍ക്കെതിരെ മാത്രമല്ല, ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്ന് ജില്ലാ പൊലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍ വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. 

വാഹന പരിശോധന കര്‍ശനമാക്കാനും പിക്കറ്റ് പോസ്റ്റുകള്‍ സ്ഥാപിക്കാനും പൊലീസ് തീരുമാനിച്ചു. ഒരു നിലക്കും നിയമലംഘനം അനുവദിക്കേണ്ടന്ന കര്‍ശന നിലപാടിലാണ് പൊലീസ്.തലശ്ശേരി മേഖലയില്‍ സുരക്ഷാസന്നാഹം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.