Latest News

പരിസ്ഥിതി നയത്തില്‍ മാററത്തിന് സമയമായി

ഞാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ പോയിരുന്നും. അവിടെ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. പട്ടണത്തിന് തോട്ടടുത്ത് തന്നെ വര്‍ഷങ്ങളായി കൃഷി ചെയ്യാത്ത പാടങ്ങള്‍, അതിലാണെങ്കില്‍ നിറയെ അഴുക്ക് വെളളവും, കൊതുകിനും, പാമ്പിനും, നായകള്‍ക്കും പെററ് പെരുകാന്‍ ഇതിനെക്കാളും അന്യോജ്യമായ സ്ഥലം നരകത്തില്‍ പോലും ഉണ്ടാവില്ല.[www.malabarflash.com]

ഈ കാഴ്ച കേവലം കൊച്ചിയില്‍ മാത്രമല്ല. മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ ഇത് തന്നെയാണ് സ്ഥിതി.
ഡങ്കിപനി, മലേറിയ തുടങ്ങി മാരകമായ കാന്‍സര്‍ പോലും പടരാന്‍ പ്രധാന കാരണം ഇതാണെന്ന യാഥാര്‍ത്യം ഭരിക്കുന്നവര്‍ മനസ്സിലാക്കണം.
ഇതിന് ഒരു മാററം വേണ്ടേ..?

കേവലം പരിസ്ഥിതി സിദ്ധാന്തം പറഞ്ഞ് മുദ്രാവക്യം വിളിക്കുന്നതിന് പകരം എല്ലാവരും ഒരു കാര്യം വളരെ ആഴത്തില്‍ ചിന്തിക്കേണ്ട സമയമായ്....

കാലാകലങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന ഈ അഴുക്ക് പാടങ്ങള്‍ മററ് വല്ല കൃഷി ചെയ്യുകയോ, കെട്ടിടങ്ങള്‍ പണിയുകയോ ചെയ്താല്‍ ലക്ഷങ്ങര്‍ക്ക് തൊഴില്‍ ലഭിക്കുകയും ആയിരക്കണക്കിന് കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് വന്ന് ചേരുകയും, വികസനത്തിന്റെ ഒരു കുതിച്ചുചാട്ടം തന്നെയുണ്ടാവുകയും ചെയ്യും. മാത്രമല്ല മാരക രോഗങ്ങളില്‍ നിന്നും ഒരു പരിധി വരെ സംരക്ഷിക്കണം ലഭിക്കുകയും ചെയ്യും.

പാടങ്ങളില്‍ നെല്‍കൃഷി മാത്രം ചെയ്യാന്‍ പാടുളളുവെന്ന് പറയാന്‍ സര്‍ക്കാറിനോ, സംഘടനകള്‍ക്കോ ഒരു അവകാശവുമില്ല. അല്ലെങ്കില്‍ തന്നെ 600 രൂപ ദിവസ ശമ്പളം കൊടുത്താല്‍ പോലും തൊഴിലാളികളെ കിട്ടാത്ത നമ്മുടെ സംസ്ഥാനത്ത് നെല്‍കൃഷി ചെയ്ത് കടക്കെണിയിലാക്കി പാവങ്ങളെ ആത്മഹത്യയിലേക്ക് തളളി വിടുന്നവര്‍ ആദ്യം പാടങ്ങളില്‍ പോയി പണിയെടുക്കട്ടെ.

ഇവിടെ വന്‍കിട കെട്ടിടങ്ങള്‍ വന്നാല്‍ പരിസ്ഥിതച പ്രശ്‌നങ്ങളുണ്ടാകും, പ്രകൃതി ദുരന്തമുണ്ടാവും എന്നൊക്കെ പറയുന്നവര്‍ സിംഗപ്പൂരിലും, മലേഷ്യയിലേക്കുമൊന്ന് എത്തി നോക്കട്ടെ.
കെട്ടിടങ്ങളൊന്നുമില്ലാതിരുന്ന ശിലായുഗങ്ങളിലും വന്‍ പ്രകൃതി ദുരന്തങ്ങളുണ്ടായിട്ടുണ്ട്, ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചിട്ടുമുണ്ട്.

സുനാമിയും, ഗോണുമുണ്ടായതും ജപ്പാനിലും നേപ്പാളിലും ദുരന്തങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുന്നതും മണലെടുത്തത് കൊണ്ടോ, വലിയ കെട്ടിടങ്ങള്‍ ഉണ്ടാക്കിയത് കൊണ്ടോ, പാറ പൊട്ടിച്ചത് കൊണ്ടോന്നുമല്ല.

പ്രകൃതിയുടെ ആരംഭം മുതല്‍ അവസാനം വരെ ഇതൊക്കെ ഉണ്ടായി കൊണ്ടെയിരിക്കുമെന്ന് മനസിലാക്കുന്നതിന് പകരം പാടങ്ങള്‍ നികത്തിയാല്‍, മണല്‍ വാരിയാല്‍ പ്രകൃതി നശിക്കുമെന്ന് പറയുന്നവര്‍ ആകാശം ഇടിഞ്ഞ് വിഴുമ്പോള്‍ കൈയ്യില്‍ താങ്ങി നിര്‍ത്താന്‍ ശ്രമിക്കുന്നവരെ പോലെയാണ്.
-യു.കെ. യൂസഫ്‌





No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.