Latest News

കൂഡ്‌ലു ബാങ്ക് കൊള്ള; യുവാവ് മുംബൈയില്‍ പിടിയില്‍

കാസര്‍കോട്:[www.malabarflash.com] കൂഡ്‌ലു ബാങ്ക് കൊള്ളയടിച്ച കേസില്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത പ്രതിയെ മുംബൈയില്‍ വെച്ച് സി.ഐ സുനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തു. ചൗക്കി കുന്നില്‍ സ്വദേശിയും അര്‍ജാല്‍ റോഡിലെ വാടക ക്വാട്ടേഴ്‌സില്‍ താമസക്കാരനുമായ അബ്ദുല്‍ കരീ (37)മാണ് അറസ്റ്റിലായത്.

കരീം മുംബൈയില്‍ ഒളിവില്‍ കഴിയുന്നതായി മുംബൈയിലെ മലയാളികള്‍ ജില്ലാ പൊലീസ് ചീഫിനെ അറിയിച്ചിരുന്നുവത്രെ. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരമണിക്ക് വിമാനമാര്‍ഗം മുംബൈയിലെത്തിയ സുനില്‍കുമാറും സംഘവും പ്രതിയെ അറസ്റ്റ് ചെയ്ത് വിമാനമാര്‍ഗം തന്നെ നാട്ടിലേക്ക് പുറപ്പെട്ടു.
കരീമിന്റെ വാടക ക്വാട്ടേഴ്‌സിലാണ് രണ്ട് പ്രതികളെ താമസിപ്പിച്ചിരുന്നതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കൂടാതെ മുഖ്യപ്രതി ഷരീഫിനനൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്തതായും സംശയിക്കുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.