Latest News

16 എംപി സ്മാര്‍ട്ട്കാമറുമായി ലെനോവോ കുടുംബത്തില്‍ നിന്ന് വൈബ് ഷോട്ട്

കാമറയ്ക്ക് പ്രാധാന്യം നല്‍കുന്ന പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുമായി ലെനോവോ എത്തുന്നു. വൈബ് ഷോട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി.[www.malabarflash.com]

ട്രൈകളര്‍ ഷാഷോട് കൂടിയ 16 എംപി പ്രധാന കാമറയാണ് ഈ ഫോണിന്റെ പ്രാധാന ആകര്‍ഷണം. കുറഞ്ഞ പ്രകാശമുള്ള സ്ഥലങ്ങളിലും ഉയര്‍ന്ന ക്വാളിറ്റി നല്‍കുന്ന ട്രൂ കളര്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഈ ഫോണിലെ കാമറക്കാകും. മറ്റു ഫോണ്‍ കാമറകളേക്കാള്‍ 2 ഇരട്ടി വേഗതയില്‍ ഫോക്കസ് ചെയ്യുന്ന കാമറയാണ് വൈബ് ഷോട്ടിനുള്ളതെന്ന് ലെനോവോ അവകാശപ്പെടുന്നു.

ചിത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് നല്‍കുവാന്‍ 6 പീസ് ലെന്‍സ് കാമറയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. എച്ച്ഡിആര്‍, പനോരമ, ടച്ച് ഫോക്കസ്, ഫേസ് ഡിറ്റക്ഷന്‍ സൗകര്യങ്ങളം പിന്‍ കാമറക്കൊപ്പം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഓപ്റ്റിക്കല്‍ ഇമേജ് സെറ്റബിലൈസേഷന്‍ ചിത്രങ്ങളെ മികവേറിയതാക്കും. 8 എംപി വ്യക്തത നല്‍കുന്ന ഫിക്‌സഡ് ഫോക്കസ് കാമറ ഫുള്‍ എച്ച്ഡി റിക്കോര്‍ഡിംഗ്, പനോരമ ഷൂട്ടിംഗ് എന്നീ പ്രത്യേകതകളുള്ളതാണ്. വൈഡ് ലെന്‍സ് കൂടുതല്‍ മുഖങ്ങള്‍ സെല്‍ഫിയില്‍ ഉള്‍പ്പെടുത്താന്‍ സഹായിക്കും.

64 ബിറ്റ് സ്‌നാപ് ഡ്രാഗണ്‍ 615 ഒക്ടാകോര്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 3ജി ബി ഡിഡിആര്‍ 3 റാമും 32 ജിബി ആന്തരിക സ്റ്റോറേജുമാണുളളത്. 3000 എംഎഎച്ച് ബാറ്ററി കരുത്ത് പകരുന്ന വൈബ് ഷോട്ട് 30 മണിക്കൂര്‍ സംസാര സമയം വാഗ്ദാനം ചെയ്യുന്നു.

5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയോടെത്തുന്ന ഈ സ്മാര്‍ട്ട് ഫോണ്‍ 400 പിപിഐ റെസല്യൂഷന്‍ നല്‍കുന്നു. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലെനോവോ വൈബ് ഷോട്ടിന് ഇരട്ട സിം, 4 ജി സൗകര്യങ്ങളുമുണ്ട്. 145 ഗ്രാം ഭാരമുള്ള ഈ സ്മാര്‍ട്ട് കാമറ ഫോണിന് 23, 200 രൂപയാണ്  വില.




Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.