ഉപ്പള:[www.malabarflash.com] റിയല്‍ എസ്റ്റേറ്റ് ഉടമ ചുറ്റിക കൊണ്ട് തലക്കടിയേറ്റ് ദാരുണമായി മരിച്ചു. ഉപ്പള മജല്‍ ബി.എം. മാഹിന്‍ റോഡിലെ കരുണാകര ഭണ്ഡാരി (45) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് അയലമൈതാനത്തിനടുത്ത് വെച്ചാണ് കരുണാകര ഭണ്ഡാരിയെ അക്രമിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ആക്ടീവ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കരുണാകര ഭണ്ഡാരിയെ തടഞ്ഞ് നിര്‍ത്തി ചുറ്റിക കൊണ്ട് തലക്കും കൈകാലുകള്‍ക്കും അടിക്കുകയായിരുന്നു. പരിക്കേറ്റ ഭണ്ഡാരിയെ ഉടന്‍ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ട് ഏഴുമണിയോടെയാണ് മരിച്ചത്. തലക്കേറ്റ ഇടിയിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് സംശയിക്കുന്നു. ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ കരുണാകര ഭണ്ഡാരി കൂടെയുള്ളവരോട് സംസാരിച്ചിരുന്നു.
കൊലയ്ക്ക് പിന്നില്‍ സഹോദരനാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നാട്ടിലെ സമാന്തര ബാങ്കായി പ്രവര്‍ത്തിച്ചിരുന്ന കരുണാകര ഭണ്ഡാരി പലരുമായും പണമിടപാട് നടത്തിയിരുന്നു. പുത്തൂരില്‍ മണി ചെയിന്‍ ഇടപാടില്‍ നിക്ഷേപിച്ച 35 ലക്ഷം രൂപ തിരിച്ചുകിട്ടാത്തതിനാല്‍ കര്‍ണാടക പൊലീസില്‍ പരാതി നല്‍കിയിരുന്നു. പണമിടപാടായിരിക്കാം കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.


No comments:
Post a Comment