ബേക്കല്‍: [www.malabarflash.com] തീവണ്ടി തട്ടി കാലുകളറ്റ് തെങ്ങ് കയറ്റ തൊഴിലാളിയെ ഗുരുതരനിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കല്‍ കുറിച്ചിക്കുന്നിലെ കുഞ്ഞിരാമനാണ് അപകടത്തില്‍പെട്ടത്. ബുധനാഴ്ച ഉച്ചക്ക് ബേക്കലില്‍ വെച്ചാണ് അപകടം നടന്നത്.
പാളം മുറിച്ചുകടക്കുന്നതിനിടയില്‍ തീവണ്ടി തട്ടുകയായിരുന്നു. രണ്ട് കാലുകളും മുറിഞ്ഞുപോയി. ചെന്നൈ മെയില്‍ കടന്നുപോയ ഉടനെയാണ് കുഞ്ഞിരാമനെ ചോരയില്‍ കുളിച്ച് നിലവിളിക്കുന്നത് കണ്ടത്. നാട്ടുകാര്‍ ഉടന്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. മുറിഞ്ഞുപോയ കാലുമായി പൊലീസ് ആസ്പത്രിയിലേക്ക് കുതിച്ചു. രണ്ടാമത്തെ കാല്‍ കണ്ടെത്താനായില്ല. തീവണ്ടിയില്‍ എഞ്ചിനില്‍ കുടുങ്ങികിടക്കുന്നുണ്ടെകുമെന്നാണ് പൊലീസ് കരുതുന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment