സാന്‍ഫ്രാന്‍സിസ്കോ:[www.malabarflash.com] വഴിയില്‍നിന്ന് കിട്ടിയ 20 ഡോളറിന്‍െറ ചെക് ഉപയോഗിച്ച് ലോട്ടറി ടിക്കറ്റെടുത്ത ബാര്‍ജീവനക്കാരന് ആറരക്കോടി രൂപ സമ്മാനം.
സാന്‍ഫ്രാന്‍സിസ്കോ വിമാനത്താവളത്തിന് സമീപത്തെ മദ്യശാലയില്‍ ജോലി ചെയ്യുന്ന ഹ്യുബര്‍ട്ട് ടാങ്ങിനാണ് ശരിക്കും ലോട്ടറിയടിച്ചത്. കടയില്‍നിന്ന് ഇയാള്‍ വാങ്ങിയ രണ്ടു ടിക്കറ്റുകളിലൊന്നിലാണ് സമ്മാനം. ടിക്കറ്റുകളിലൊരെണ്ണം ചുരണ്ടിനോക്കിയപ്പോഴാണ് സമ്മാനം ലഭിച്ചതായി അറിഞ്ഞത്. സംഭവം സത്യമാണോയെന്നറിയാന്‍ സുഹൃത്തിനെ വിളിച്ചുറപ്പുവരുത്തി. കൈയില്‍ പണമില്ലാത്തതിനാല്‍ വര്‍ഷങ്ങളായി ഇയാള്‍ ലോട്ടറി ടിക്കറ്റ് വാങ്ങാറില്ലായിരുന്നു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment