Latest News

ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ ലീഗ് സഹായം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തല്‍

കോട്ടയം:[www.malabarflash.com] ബി.ജെ.പിക്കു സംസ്‌ഥാനത്ത്‌ അക്കൗണ്ട്‌ തുറക്കാന്‍ 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ മുസ്ലിം ലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി രഹസ്യധാരണ രൂപപ്പെടുത്തിയതായി സി.എം.പി. നേതാവ്‌ കെ.ആര്‍. അരവിന്ദാക്ഷന്‍.

എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സിലെ എം.വി. രാഘവന്റെ മുറിയിലായിരുന്നു ചര്‍ച്ചയെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

തിരുവനന്തപുരം ഈസ്‌റ്റ്‌, ഉദുമ സീറ്റുകളിലാണു ബി.ജെ.പിക്കു പിന്തുണ നല്‍കാന്‍ ധാരണയായത്‌. സീറ്റു സംബന്ധിച്ചു ധാരണകളായെങ്കിലും രാജീവ് ഗാന്ധിയുടെ അപ്രതീക്ഷിത മരണം മൂലം സഖ്യം യാഥാര്‍ഥ്യമായില്ല. 

സിപിഎം വിട്ടുവന്ന കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എം.വി. രാഘവന് ബിജെപിയുടെ വോട്ടുസഹായം ലഭിച്ചിരുന്നതായും അരവിന്ദാക്ഷന്‍ വെളിപ്പെടുത്തി.
ബി.ജെ.പിയുമായി സഹകരിക്കുന്നതിന്‌ സി.എം.പിക്ക്‌ അയിത്തം ഇല്ലായിരുന്നു. സി.പി.എമ്മിനെ പരാജയപ്പെടുത്താന്‍ എം.വി.ആറിനെ പല തവണ ബി.ജെ.പി. സഹായിച്ചിട്ടുണ്ട്‌.

സി.പി.എമ്മിന്‌ ചെയ്യാവുന്ന പണിയല്ല ശ്രീകൃഷ്‌ണജയന്തി ആഘോഷം. ഇതു സംസ്‌ഥാനത്തു വേഗത്തില്‍ ചര്‍ച്ചയാക്കാന്‍ ആസൂത്രിതമായ നീക്കംനടന്നു. യോഗം പ്രവര്‍ത്തകരെന്ന പേരില്‍ പലയിടത്തും പ്രകടനം നടത്തിയത്‌ ആര്‍.എസ്‌.എസുകാരാണ്‌. ശ്രീനാരായണ ഗുരുവിനെ അപമാനിച്ചതിനോട്‌ യോജിപ്പില്ല. പ്രശ്‌നത്തില്‍ ഇനി കുടൂതല്‍ പ്രതിഷേധങ്ങള്‍ വേണ്ടെന്ന വെള്ളാപ്പള്ളി നടേശന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.