Latest News

നാടിനെ വിറപ്പിച്ച പോത്തിനെ കുരുക്കിട്ടു പിടികൂടി [വീഡിയോ കാണാം]

കോന്നി:[www.malabarflash.com] എട്ടു മണിക്കൂറുകളോളം നാടിനെ വിറപ്പിച്ച പോത്തിനെ കുരുക്കിട്ടു പിടികൂടി. മങ്ങാരം സ്വദേശി നാസര്‍ വാങ്ങിക്കൊണ്ടുവന്ന പോത്താണു കയര്‍ പൊട്ടിച്ചു ചാടിയത്. മുണ്ടക്കയത്തുനിന്നു വാങ്ങിക്കൊണ്ടു വന്ന പോത്തിനെ കുളിപ്പിക്കുന്നതിനിടെ റോഡിലൂടെ ലോറി ഹോണ്‍ മുഴക്കിയെത്തിയതാണു പോത്ത് വിരളാന്‍ കാരണമെന്നു പറയുന്നു.

മങ്ങാരത്തുനിന്ന് വിരണേ്ടാടിയ പോത്ത് സഞ്ചായത്ത് കടവ്, ചാങ്കൂര്‍മുക്ക്, അട്ടച്ചാക്കല്‍ വഴി ശനിയാഴ്ച രാവിലെ ഒമ്പതോടെ വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്രത്തിനു സമീപത്തെ പാടത്തെത്തി നിലയുറപ്പിച്ചു. നിരവധി തവണ പോത്തിനെ കുരുക്കിട്ടു കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആക്രമണം ഭയന്ന് പിന്മാറേണ്ടിവന്നു.


പാടത്തു കെട്ടിയിരുന്ന പശുവിനെ അഴിക്കാനെത്തിയ സ്ത്രീയെ പോത്ത് ഓടിച്ചു. പശുവിനെയും പോത്ത് ആക്രമിച്ചു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വെട്ടൂര്‍ ദേവീവിലാസത്തില്‍ അരുണിനെ പോത്ത് അടിച്ചുവീഴ്ത്തി. പിന്നീട് ക്ഷേത്രത്തിന്റെ കാവിനുള്ളിലേക്ക് പോത്ത് കയറി. വെട്ടൂര്‍ സ്വദേശി ബാലന്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ടു പോത്തുകളെ പാടത്തേക്ക് ഇറക്കിവിട്ടതോടെ കാവിനുള്ളില്‍നിന്നു പോത്ത് വീണ്ടും പുറത്തുചാടി.

നാട്ടുകാര്‍ സംഘടിച്ചെത്തിയെങ്കിലും ഫലമുണ്ടായില്ല. ആളുകളെ കണ്ടതോടെ വീണ്ടും വിരണേ്ടാടിയ പോത്ത് അച്ചന്‍കോവിലാര്‍ നീന്തി ഇളകൊള്ളൂര്‍ മാളിയേക്കല്‍ കടവിനു സമീപത്തെ ഇഷ്ടികക്കളത്തില്‍ നിലയുറപ്പിച്ചു. വിവരമറിഞ്ഞെത്തിയ കൊല്ലം പുള്ളിക്കട സ്വദേശികളായ നിയാസ്, സംജാദ്, ജീഹാന്‍, ഷൈജു, അപ്പു എന്നിവര്‍ ചേര്‍ന്നാണ് വൈകുന്നേരം അഞ്ചോടെ പോത്തിനെ കുരുക്കിട്ടു പിടികൂടിയത്.




Keywords: Pathanathitta News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.