Latest News

ലീഗ് നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് പിന്നില്‍ എസ്ഡിപിഐ: മുസ്‌ലിംലീഗ്

ഇരിട്ടി:[www.malabarflash.com] മുസ്‌ലിംലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റിനെ വീടിനുസമീപം വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നു മുസ്‌ലിംലീഗ്.

ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റും കിന്‍ഫ്ര ഡയറക്ടറുമായ ഇബ്രാഹിം മുണേ്ടരിയെ (53) യാണ് ഇരിട്ടിയിലെ മസ്ജിദില്‍നിന്നു രാത്രി നമസ്‌കാരം കഴിഞ്ഞു വീട്ടിലേക്കു നടന്നുപോകവേ വഴിയില്‍ പതിയിരുന്നയാളാണ് ആക്രമിച്ചത്. ശനിയാഴ്ച രാത്രി 8.15ഓടെ കല്ലുമുട്ടിയിലെ വീടിനുസമീപം വച്ചായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്കു ശേഷം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന്റെ പിന്‍ഭാഗത്തും തുടയിലും വയറിലും വലതുകൈയ്ക്കുമാണു വെട്ടേറ്റത്.

തില്ലങ്കേരിയില്‍ കഴിഞ്ഞ ദിവസം മുസ്‌ലിംലീഗ്- എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് ഒരു വിവാഹവുമായി ബന്ധപ്പെട്ട് ഇരിട്ടിയില്‍ ഇബ്രാഹിം മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനു നേരേ ഭീഷണിയുണ്ടായതായി പറയുന്നു. ഇബ്രാഹിമിനു നേരേയുണ്ടായ ആക്രമണം തില്ലങ്കേരി സംഘര്‍ഷവുമായി ബന്ധമുണേ്ടായെന്ന് അന്വേഷിച്ചുവരികയാണെന്നു ഡിവൈഎസ്പി പി. സുകുമാരന്‍ പറഞ്ഞു.

ആക്രമണത്തില്‍ പ്രതിഷേധിച്ചു യുഡിഎഫ് ഞായറാഴ്ച പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ചു യുഡിഎഫ് പ്രവര്‍ത്തകര്‍ ശനിയാഴ്ച രാത്രി ഇരിട്ടി ടൗണില്‍ പ്രകടനം നടത്തി. ആക്രമണത്തെ യുഡിഎഫ് നേതാക്കളായ കെ. സുധാകരന്‍, വി.കെ. അബ്ദുള്‍ഖാദര്‍ മൗലവി, കെ. സുരേന്ദ്രന്‍, സണ്ണി ജോസഫ് എംഎല്‍എ, അബ്ദുറഹ്മാന്‍ കല്ലായി, വി.പി. വമ്പന്‍, ചന്ദ്രന്‍ തില്ലങ്കേരി, തോമസ് വര്‍ഗീസ്, പി.കെ. ജനാര്‍ദനന്‍, തറാല്‍ ഈസ എന്നിവര്‍ അപലപിച്ചു.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.




Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.