Latest News

പെണ്‍കുട്ടികള്‍ കള്ള്ഷാപ്പില്‍; മൂക്കത്തുവിരല്‍വച്ചു നാട്ടുകാര്‍...

തലയോലപ്പറമ്പ്:[www.malabarflash.com] മദ്യപിക്കാന്‍ യൂണിഫോം ധരിച്ച് നാട്ടിന്‍പുറത്തെ കള്ളുഷാപ്പിലെത്തിയ പെണ്‍കുട്ടികളെ കണ്ടു നാട്ടുകാരും കുടിയന്മാരും മൂക്കത്ത് വിരല്‍വച്ചു.

എറണാകുളം സ്വദേശിനികളായ മൂന്നു വിദ്യാര്‍ഥിനികളാണ് വെളളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു വടയാറിലുള്ള ഒരു ഷാപ്പിലെത്തിയത്. വെള്ളഷര്‍ട്ടും കറുപ്പ് പാന്റ്‌സും ധരിച്ച് ഇന്നോവ കാറിലെത്തിയ മൂവര്‍ സംഘം ഷാപ്പില്‍ കയറി കള്ള് കുടിച്ചതിനൊപ്പം സിഗററ്റും വലിച്ച് പുകഊതീവിട്ടു. 

മദ്യം തലയ്ക്കു പടിച്ചതോടെ പാട്ടും ബഹളവുമായി. വിദ്യാര്‍ഥിനികള്‍ ഷാപ്പിലിരുന്നു കള്ളു കുടിക്കുന്ന വിവരം പുറത്തായതോടെ ഇവരെ കാണാന്‍ സ്ത്രീകളടക്കമുള്ള നാട്ടുകാരും തടിച്ചുകൂടി.
സംഭവമറിഞ്ഞു പോലീസ് സ്ഥലത്തെത്തി മൂവരെയും സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് മാതാപിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.