കാഞ്ഞങ്ങാട്: [www.malabarflash.com]കാലിച്ചാനടുക്കം കായകുന്നിലെ സി.പി.എം പ്രവര്‍ത്തകന്‍ സി.നാരായണനെ കുത്തികൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന എരളാലിലെ ശ്രീനാഥിനെ (30) അഞ്ച് ദിവസത്തേക്ക് ഹോസ്ദുര്‍ഗ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനും കുത്താനുപയോഗിച്ച ആയുധം കണ്ടെടുക്കുന്നതിനും വേണ്ടി പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഹോസ്ദുര്‍ഗ് സി.ഐ യു.പ്രേമന്‍ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) യില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കിയത്.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment