ഡല്‍ഹി: [www.malabarflash.com] ഡങ്കിപനി ബാധിച്ച മകന്‍ ചികിത്സ ലഭിക്കാതെ മരിച്ചതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ഇരുവരും ആത്മഹത്യ ചെയ്തത്.
ഡല്‍ഹിയില്‍ താമസിക്കുന്ന ഒഡീഷ സ്വദേശികളായ ലക്ഷ്മിചന്ദ്ര, ബബിത ദമ്പതികളാണ് മകന്‍റെ വിയോഗം താങ്ങാന്‍ കഴിയാതെ ആത്മഹത്യ ചെയ്തത്. സെപ്തംബര്‍ 8നാണ് ഏഴ് വയസ്സുകാരനായ മകന്‍ ചികിത്സ ലഭിക്കാതെ മരിച്ചത്.
ഡല്‍ഹിയില്‍ താമസിക്കുന്ന ഒഡീഷ സ്വദേശികളായ ലക്ഷ്മിചന്ദ്ര, ബബിത ദമ്പതികളാണ് മകന്‍റെ വിയോഗം താങ്ങാന്‍ കഴിയാതെ ആത്മഹത്യ ചെയ്തത്. സെപ്തംബര്‍ 8നാണ് ഏഴ് വയസ്സുകാരനായ മകന്‍ ചികിത്സ ലഭിക്കാതെ മരിച്ചത്.
ഡല്‍ഹിയിലെ മുള്‍ചന്ദ് മെഡിസിറ്റി, മാക്സ് സാകേത് എന്നീ സ്വകാര്യ ആശുപത്രികള്‍ കുട്ടിക്ക് ചികിത്സ നല്‍കാതെ മടക്കുകയായിരുന്നു. മൂന്നാമത്തെ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുട്ടിയുടെ ആരോഗ്യനില വളരെ മോശമായിരുന്നുവെന്നും അടിയന്തര ചികിത്സ നല്‍കിയിട്ടും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ബാത്ര ആശുപത്രി അധികൃതര്‍ പറഞ്ഞു. കുട്ടിക്ക് ചികിത്സ നിഷേധിച്ച രണ്ട് സ്വകാര്യ ആശുപത്രികള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നോട്ടീസ് അയച്ചു.
ദമ്പതികളുടെ കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. ആരുടെയും പിഴവല്ല, ഞങ്ങളുടെ സ്വന്തം തീരുമാനം എന്നെഴുതിയ കുറിപ്പ് ലഭിച്ചു.
ഈ വര്‍ഷം സെപ്തംബര്‍ അഞ്ച് വരെ 1259 ഡങ്കിപനി കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസത്തിന്‍രെ ആദ്യ വാരത്തിലാണ് 400 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment