Latest News

ആത്മസുഹൃത്തുക്കള്‍ക്ക് നമസ്കാരത്തിനായി സിഖുകാരന്‍ പള്ളി നിര്‍മ്മിച്ചു നല്‍കി

സരവ്പൂര്‍: [www.malabarflash.com] പ്രാര്‍ത്ഥനയ്ക്കായി മറ്റു സൌകര്യങ്ങളില്ലാത്ത മുസ്‍ലിം സുഹൃത്തുക്കള്‍ക്കായി സിഖുകാരന്‍ പള്ളി നിര്‍മ്മിച്ചു നില്‍കി. പുതിയതായി നിര്‍മ്മിച്ച കുഞ്ഞ് ആരാധനാലയത്തിന് മുന്നില്‍ പരസ്പരം പുണര്‍ന്നു നില്‍ക്കുന്ന ഉറ്റസുഹൃത്തുക്കളുടെ ഫോട്ടോ സോഷ്യല്‍മീഡിയകളില്‍ വൈറലാകുകയാണ് ഇപ്പോള്‍.

പഞ്ചാബിലെ സരവ്പൂര്‍ സ്വദേശിയായ ജോഗാ സിംഗ് എന്ന കര്‍ഷകനാണ് തന്റെ മുസ്‍‌ലിം സുഹൃത്തുക്കള്‍ പ്രാര്‍ത്ഥനയ്ക്കായി 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ടിവരുന്നുവെന്ന് മനസ്സിലാക്കി പള്ളി നിര്‍മ്മിച്ചു നല്‍കിയത്. പ്രദേശത്തെ പള്ളി ഒരു കലാപത്തില്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദേശത്തെ മുസ്‍ലീംകള്‍ പ്രാര്‍ത്ഥനയ്ക്കായി 10 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്യേണ്ടിവന്നത്. ഇത്തരത്തിലൊരു പുണ്യപ്രവര്‍ത്തിക്ക് ജോഗാ സിംഗ് തയ്യാറായതുകൊണ്ടുമാത്രമാണ് തങ്ങള്‍ക്ക് ഗ്രാമത്തില്‍ ഒരു പള്ളി ലഭിച്ചതെന്ന സന്തോഷം പങ്കുവെക്കുന്നു ജോഗയുടെ ആത്മമിത്രമായ മുഹമ്മദ് ജമീല്‍.

പ്രദേശത്ത് ആകെ 300 സിഖ് കുടുംബങ്ങളും 11 മുസ്‍ലിം കുടുംബങ്ങളുമാണുള്ളത്. സിഖ് ഭൂരിപക്ഷപ്രദേശമായതില്‍ പ്രദേശത്ത് ഗുരുദ്വാരകള്‍ക്ക് കുറവുണ്ടായിരുന്നില്ല. പക്ഷേ ജുമുഅഃ നമസ്കാരത്തിനായാലും പെരുന്നാള്‍ നമസ്കാരത്തിനായാലും ഈ 11 മുസ്‍ലിം കുടുംബങ്ങളും 10 കിലോമീറ്റര്‍ യാത്രചെയ്യണമായിരുന്നു.

അതുകണ്ടപ്പോള്‍ അവര്‍ക്കൊരു പള്ളി ആവശ്യമുണ്ടെന്ന് എനിക്ക് മനസ്സില്‍ തോന്നിയെന്ന് പറയുന്നു ജോഗാ സിംഗ്. ജോഗയുടെ സഹോദരന്‍ സജ്ജാന്‍ സിംഗ് ഗുമാന്‍ ഇംഗ്ലണ്ടില്‍ ബിസിനസ്സുകാരനാണ്.. ജോഗ ആവശ്യപ്പെട്ടപ്പോള്‍ പള്ളി നിര്‍മ്മാണത്തിനാവശ്യമായ പണം അയച്ചു നല്‍കിയ സജ്ജാന്‍ സിംഗാണ്.

300 സിഖ് കുടുംബങ്ങളിലെയും 11 മുസ്‍ലിം കുടുംബങ്ങളിലെയും എല്ലാ പുരുഷന്മാരും ചേര്‍ന്നാണ് പള്ളി നിര്‍മ്മാണത്തില്‍ പങ്കാളികളായത്. 1947 ലെ കലാപത്തിലാണ് ഇവിടെയുണ്ടായിരുന്ന പള്ളി നശിപ്പിക്കപ്പെട്ടത്. അതേ സ്ഥാനത്താണ് പുതിയ പള്ളി ഉയര്‍ന്നിരിക്കുന്നത്.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.