Latest News

രണ്ടുമണിക്കൂര്‍ തല കലത്തിനുള്ളില്‍; ആമയയ്ക്കിതു പുതുജന്മം

ആലപ്പുഴ:[www.malabarflash.com]കളിക്കുന്നതിനിടെ തല സ്റ്റീല്‍ക്കലത്തില്‍ കുടുങ്ങിയ രണ്ടു വയസുകാരിയെ അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി. പട്ടണക്കാട് പഞ്ചായത്തില്‍ പത്മാക്ഷി കവലയ്ക്കു പടിഞ്ഞാറുവശം കരിമ്പന്‍തറ നികര്‍ത്തില്‍ വീട്ടില്‍ ബിജുമോന്റെ മകള്‍ ആമയയുടെ തലയാണു സ്റ്റീല്‍ കലത്തില്‍ അകപ്പെട്ടത്. ശനിയാഴ്ച രാവിലെ എട്ടോടെ വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തല കലത്തിനുള്ളില്‍ വീഴുകയായിരുന്നു.

വീട്ടുകാര്‍ കലത്തില്‍ നിന്നും തലയൂരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേത്തുടര്‍ന്നു അടുത്തുള്ള വര്‍ക് ഷോപ്പിലെത്തിച്ചെങ്കിലും അവരുടെ ശ്രമവും പരാജയപ്പെട്ടു. തുടര്‍ന്നു ചേര്‍ത്തലയില്‍ നിന്നു അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ.സി. സന്തോഷ്, പി. സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തുകയും കലം കട്ടര്‍ ഉപയോഗിച്ചു മുറിച്ചു പത്തേകാലോടുകൂടി തല പുറത്തെടുത്തു.

കുട്ടി അവശയായതിനെ തുടര്‍ന്നു ആശുപത്രിയിലേക്കു കൊണ്ടുപോയി. രണേ്ടകാല്‍ മണിക്കൂറോളം നാട്ടുകാരെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം കുട്ടിയുടെ തലയില്‍ നിന്നും കലം ഊരിമാറ്റിയതോടുകൂടി നാട്ടുകാര്‍ക്ക് ആശ്വാസമായി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.