Latest News

പയ്യന്നൂരിലെ ഓട്ടോഡ്രൈവറുടെ മരണം; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

പയ്യന്നൂര്‍:[www.malabarflash.com] മുരിക്കൊവലിലെ ഗള്‍ഫുകാരന്റെ വീട്ടില്‍ മരിച്ച നിലയില്‍കണ്ടെത്തിയ പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

എല്‍.ഐ.സി ജംഗ്ഷനിലെ ഓട്ടോ ഡ്രൈവര്‍ ചൂരല്‍ കുറുവേലി സ്വദേശി എ. രാജേഷ് (35)ന്റെ മരണത്തിലാണ് ദുരൂഹത ഉയര്‍ന്നത്. വ്യാഴാഴ്ചയാണ് രാജേഷ് മരിച്ചത്. രാവിലെ വീട്ടുടമസ്ഥയായ സ്ത്രീയാണ് തന്റെ വീട്ടില്‍ രാജേഷ് മരിച്ചു കിടക്കുന്നതായി പോലീസില്‍ അറിയിച്ചത്. ബുധനാഴ്ച രാത്രി തന്നെ മരണം സംഭവിച്ചിരുന്നു.

രാത്രി രാജേഷ് ഈ വീട്ടില്‍ എത്തിയത് എന്തിനാണ് എന്നത് അവ്യാക്തമാണ്. രാത്രി മരണം സംഭവിച്ചിട്ടും രാവിലെ മാത്രം പോലീസില്‍ വിവരം അറിയിച്ചതും സംശയത്തിന് ഇട നല്‍കുന്നു.

മരണത്തില്‍ സംശയം പ്രകടിപ്പിച്ച് രാജേഷിന്റെ പിതാവിന്റെ ജ്യേഷ്ഠന്‍ എ.വി. കരുണാകരന്‍ പയ്യന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.




Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.