Latest News

നടി അനു ജോസഫ് മരിച്ചെന്നു കാട്ടി വീണ്ടും വാട്‌സ് ആപ്പ് പ്രചരണം

കൊച്ചി:[www.malabarflash.com] പ്രമുഖ സീരിയല്‍ സിനിമാ നടി അനുജോസഫ് മരിച്ചെന്നു കാട്ടി വീണ്ടും വാട്‌സ് ആപ്പ് വഴി പ്രചരണം. നേരത്തെ ഇത്തരത്തില്‍ പ്രചരണം നടത്തിയതിനെ തുടര്‍ന്ന് നടി തന്നെ നേരിട്ട് രംഗത്തെത്തിയാണ് നിഷേധിച്ചത്.

എന്നാല്‍ തനിക്ക് ഒരു കുഴപ്പവുമില്ലെന്നും ആരുടെയോ വികൃതമായ സൃഷ്ടി മാത്രമാണിതെന്നുമാണ് അനു ജോസഫ് അന്ന് പറഞ്ഞിരുന്നത്. അന്ന് ഉപയോഗിച്ച അതേ ചിത്രം ഉപയോഗിച്ചാണ് ഇപ്പോഴും പ്രചാരണം നടക്കുന്നത്.

സെലിബ്രിറ്റികളുടെ വ്യാജ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഇതാദ്യമായല്ല. സലിംകുമാര്‍ മുതല്‍ നിരവധിപേര്‍ക്ക് ഇതിനകം തന്നെ സോഷ്യല്‍മീഡിയ ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.