കാഞ്ഞങ്ങാട്:[www.malabarflash.com] ചെറുവത്തൂരിലെ വിജയ ബാങ്കില്‍ കവര്‍ച്ച നടത്തിയ കേസില്‍ ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. മഞ്ചേശ്വരം സ്വദേശിയായ ഇസ്മയിലിന്റെ രേഖാചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടിയിരുന്നു. ബാങ്കിനു താഴെ കടമുറികള്‍ വാടകയ്ക്ക് എടുത്ത തൃക്കരിപ്പൂര്‍ വെള്ളാട്ട് സ്വദേശി യൂസഫ് എന്നയാളാണ് പിടിയിലായത്. യൂസഫ് ആണ് കെട്ടിട ഉടമയുമായി കരാറില്‍ ഏര്‍പ്പെട്ട് കടമുറികള്‍ വാടകയ്ക്ക് എടുത്തത്.
ഇസ്മയിലും വെള്ളാട്ടു സ്വദേശിയായ യൂസഫുമാണ് കെട്ടിടം വാടകയ്ക്ക് എടുത്തത്. ഇരുവരും ബിസിനസ് പാര്‍ട്‌നര്‍മാരാണെന്നാണ് യൂസഫ് പൊലീസിനു മൊഴി നല്‍കിയത്. വിശദമായി ചോദ്യം ചെയ്തതിനു ശേഷം മാത്രമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവുകയുള്ളെന്നു പൊലീസ് അറിയിച്ചു. കൂടാതെ, പ്രതികളെ പിടികൂടാന്‍ ഊര്‍ജിതശ്രമം നടക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
സമീപത്തെ സഹകരണ ബാങ്കിന്റെ സിസിടിവിയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ ശ്രമം. ചെറുവത്തൂരിലെ വിജയ ബാങ്കില്‍ നടന്ന ചേലേമ്പ്ര മോഡല്‍ കവര്‍ച്ചയില്‍ 19.5 കിലോ സ്വര്‍ണവും മൂന്നു ലക്ഷം രൂപയും നഷ്ടമായിരുന്നു. 7.33 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
അതേസമയം, ചെറുവത്തൂര്‍ വിജയ ബാങ്കിലെ കവര്‍ച്ചയ്ക്കു പിന്നില്‍ മാസങ്ങള്‍ നീണ്ട ഗൂഡാലോചനയെന്നു സൂചന. മൂന്നു മാസം മുമ്പ് ബാങ്ക് കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഫാന്‍സി കട തുടങ്ങാനെന്ന വ്യാജേന കടമുറി വാടകയ്ക്കു എടുത്തയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ അയല്‍സംസ്ഥാനങ്ങളിലേക്കു കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷണം കര്‍ണാടക, ആന്ധ്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കാണ് നീങ്ങുന്നത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment