Latest News

യമന്‍ കേരളത്തിന് ഇസ്‌ലാമിക പൈതൃകം കൈമാറി:സയ്യിദ് ബഷീറലി തങ്ങള്‍

ദുബൈ:[www.malabarflash.com] കേരളത്തിലെ മുസ്‌ലിംകള്‍ വിജ്ഞാനപരവും വിശ്വാസപരവുമായ കാര്യത്തില്‍ യമന്‍ എന്ന രാജ്യത്തോട് കടപ്പെട്ടിരിക്കുകയാണെന്നും കേരളത്തിന് ഇസ്‌ലാമിക പൈതൃകം പകര്‍ന്നുനല്‍കിയ രാജ്യമാണ് യമന്‍ എന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

യമന്‍ എന്ന രാജ്യം ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക്് പരിഹാരം കാണുന്നതിന് എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി സഹകരിച്ച് ദുബൈ കെ.എം.സി.സി. നടത്തുന്ന കാമ്പയിനില്‍ എല്ലാവരും പങ്കാളികളാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ദുബൈ കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.പ്രസിഡണ്ട് പി.കെ. അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ചു.യു.എ.ഇ. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍ ഹാജി, പി. ഉസ്മാന്‍ ഹാജി, അഷ്‌റഫ് കൊടുങ്ങല്ലൂര്‍ മുതലായവര്‍ സംസാരിച്ചു ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും ഇസ്മായില്‍ ഏറാമല നന്ദിയും പറഞ്ഞു.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.