ചെറുവത്തൂര്‍:[www.malabarflash.com]ചെറുവത്തൂര്‍ വിജയാബാങ്ക് ശാഖയില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച . ലോക്കറിലുണ്ടായിരുന്ന മുഴുവന്‍ പണവും സ്വര്‍ണവും നഷ്ടമായെന്നാണ് പ്രാഥമിക വിവരം. നാലു കോടിയോളം രൂപ നഷ്ടപ്പെട്ടതായും സൂചനയുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി ബാങ്ക് അവധിയായിരുന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണു കവര്‍ച്ച വിവരം പുറത്തറിഞ്ഞത്.
ബസ് സ്റ്റാന്‍ഡിനടുത്തെ വാടക കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. കട തുടങ്ങാനെന്ന പേരില്‍ തുറന്ന മുറിയിലൂടെയാണ് ബാങ്കിന്റെ സ്‌ട്രോങ് മുറിയിലേക്കു തുരന്നു കയറിയത്. കാസര്‍കോട് മഞ്ചേശ്വരത്തു നിന്നുള്ളവരെന്നു പരിചയപ്പെടുത്തിയവരാണ് താഴത്തെ മുറി വാടകയ്ക്ക് എടുത്തിരുന്നത്. ഒരു മാസത്തിനിടെ കാസര്‍കോട് ജില്ലയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ബാങ്ക് കവര്‍ച്ചയാണിത്. ഈ മാസം ഏഴിനു പട്ടാപ്പകല്‍ കുഡ്‌ലുവിലെ സര്‍വീസ് സഹകരണ ബാങ്ക് എരിയാല്‍ ശാഖയില്‍ നിന്നും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കൊള്ളയടിച്ചിരുന്നു.
വിജയബാങ്കില്‍ നടന്നതു ചേലേമ്പ്ര മോഡല്‍ കവര്‍ച്ചയെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറം ജില്ലയില്‍ സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ചേലേമ്പ്ര ശാഖ 2008 ജനുവരി ഒന്നിന് കൊള്ളയടിച്ച അതേ മാതൃകയിലാണ് ചെറുവത്തൂര്‍ വിജയ ബാങ്കിലെയും കവര്‍ച്ച. ഹോട്ടലിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ച, ചേലേമ്പ്രയിലെ ബാങ്ക് ശാഖ ഹോട്ടല്‍ തന്നെ താവളമാക്കുകയായിരുന്നു കവര്‍ച്ചക്കാര്‍. ഏഴരക്കോടി രൂപയുടെ സ്വര്‍ണവും 24 ലക്ഷം രൂപയുമാണ് അന്നു കവര്‍ച്ച ചെയ്യപ്പെട്ടത്. ഒരു മാസം മുന്‍പെ, വാടകയ്‌ക്കെടുത്ത് അറ്റകുറ്റപ്പണികള്‍ക്കെന്നു പറഞ്ഞ് അടച്ചിട്ടശേഷം സ്‌ട്രോങ് റൂം സ്ഥിതിചെയ്യുന്ന ഭാഗത്തെ തറ പൊളിക്കുകയായിരുന്നു ചേലേമ്പ്രയില്‍.
ചെറുവത്തൂര്‍ വിജയബാങ്കിലെ കവര്‍ച്ചയും ഇതേ രീതിയിലാണ്. കാസര്‍കോട് മഞ്ചേശ്വരത്തു നിന്നുള്ളവരെന്നു പരിചയപ്പെടുത്തിയവരാണ് വിജയ ബാങ്കിന്റെ താഴത്തെ മുറി വാടകയ്ക്ക് എടുത്തിരുന്നത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment