ബോവിക്കാനം:[www.malabarflash.com] ബോവിക്കാനം ടൗണില്‍ മുളിയാര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് സാമൂഹ്യവിരുദ്ധര്‍ അടിച്ചുതകര്‍ത്തു. ബി. ഉമ്മര്‍ സ്മാരക മന്ദിരമാണ് അടിച്ചുതകര്‍ത്തത്.
ഓഫീസിനകത്തുണ്ടായിരുന്ന 100 ലധികം ഫൈബര്‍ കസേരയും അടിയില്‍ ഷെല്‍ഫുള്ള മരത്തിന്റെ മേശയും തകര്‍ത്തു. മേശ കുത്തിപ്പൊളിക്കുകയായിരുന്നു. ഷെല്‍ഫിലുണ്ടായിരുന്ന ഫയലുകള്‍ വലിച്ചുകീറിയെറിഞ്ഞു. കുറച്ചുകസേരകള്‍ മുന്‍വശത്തെ കോംപൗണ്ടിലും കുറച്ചുകസേര പിന്‍വശത്തും കൊണ്ടുപോയാണ് തച്ചുടച്ചത്.
ഇതിന് പിന്നില്‍ സാമൂഹ്യവിരുദ്ധരാണെന്നും പോലീസ് പ്രതികളെ എത്രയും പെട്ടെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും മുസ്ലിം ലീഗ് നേതാവ് കെ.ബി. മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടു.
ഇതിന് പിന്നില്‍ സാമൂഹ്യവിരുദ്ധരാണെന്നും പോലീസ് പ്രതികളെ എത്രയും പെട്ടെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും മുസ്ലിം ലീഗ് നേതാവ് കെ.ബി. മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment