കൊണ്ടോട്ടി:[www.malabarflash.com] ദുബായിയില്‍നിന്നെത്തിയ യാത്രക്കാരന്‍ ഹെയര്‍ ജെല്ലിനകത്തു ലയിപ്പിച്ചു കടത്തിയ അര കിലോഗ്രാം സ്വര്‍ണം കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.
തിങ്കളാഴ്ച ഇന്‍ഡിഗോ എയര്‍ വിമാനത്തില്‍ കരിപ്പൂരിലെത്തിയ കണ്ണൂര്‍ സ്വദേശി സിദ്ദിഖ് (39) എന്ന യാത്രക്കാരനില്‍നിന്നാണു സ്വര്‍ണം പിടികൂടിയത്.
പിടികൂടിയ സ്വര്‍ണത്തിന് 12.5 ലക്ഷം രൂപ വിലമതിക്കും. കസ്റ്റംസ് പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെത്തുടര്‍ന്നു ബാഗ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ പരിശോധനയിലാണു സ്വര്‍ണം കണെ്ടടുത്തത്.
തലയില്‍ തേയ്ക്കുന്ന ജെല്ലിനകത്തു പൊടിച്ചു കലര്‍ത്തിയ നിലയിലായിരുന്നു സ്വര്‍ണം. ജെല്ലില്‍നിന്നു കെമിക്കല്‍ ഉപയോഗിച്ചു സ്വര്‍ണം വേര്‍തിരിച്ചെടുക്കുകയായിരുന്നു.
പെട്ടെന്നു തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായിരുന്നു കളളക്കടത്തെന്നു കസ്റ്റംസ് പറഞ്ഞു. നേരത്തെ ഗ്രീസില്‍ ലയിപ്പിച്ചു കടത്തിയ സ്വര്‍ണം കരിപ്പൂരില്‍ പിടികൂടിയിരുന്നു.

Keywords: Calicut News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment