Latest News

ഖത്തര്‍ ഡ്യൂട്ടിഫ്രീ : മലയാളിക്ക് ആറരക്കോടി രൂപ സമ്മാനം

ദോഹ:[www.malabarflash.com] ഖത്തര്‍ ഡ്യൂട്ടിഫ്രീ ഇരുപതാമത് മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളി സുധീഷ് സുകുമാരന് പത്തുലക്ഷം യു.എസ്. ഡോളര്‍(6.57 കോടി രൂപ) സമ്മാനം. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്വെച്ചാണ് മില്യണയര്‍ നറുക്കെടുപ്പ് നടന്നത്. 3069 നമ്പര് ടിക്കറ്റിനെയാണ് ഇക്കുറി ഭാഗ്യം കടാക്ഷിച്ചത്. ഖത്തര്‍ ഡ്യൂട്ടിഫ്രീ ബ്രാന്ഡഡ് സ്റ്റോര്‌സ് വൈസ് പ്രസിഡന്റ് ലൂയിസ് ഗാസ്സറ്റ്, ഹമദ് വിമാനത്താവളം വൈസ് പ്രസിഡന്റ്(കൊമേഴ്‌സ്യല്) അബ്ദുല് അസീസ് അല് മാസ്സ് എന്നിവര്‍ നറുക്കെടുപ്പില് പങ്കെടുത്തു.

പതിനാറാമത് മില്യണയര്‍ നറുക്കെടുപ്പില്‍ വിജയിച്ചത് മലയാളിയായ ഡോണ് തോമസ് ആണ്. തന്റെ ജീവിതത്തിലെ അവിസ്മരണീയസന്ദര്‍ഭമാണിതെന്ന് സുധീഷ് സുകുമാരന്‍ പ്രതികരിച്ചു.
ലഭിക്കുന്ന പണം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. ഏറ്റവും മികച്ച സ്‌കൂളുകളിലും സര്വകലാശാലകളിലുമായി കുട്ടികള് പഠനം പൂര്ത്തീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

2006ലാണ് യു.എസ്. ഡോളര്‍ മില്യണയര്‍ നറുക്കെടുപ്പാരംഭിച്ചത്. 5000 ടിക്കറ്റുകള്‍ വിറ്റഴിക്കുമ്പോഴാണ് ഓരോ നറുക്കെടുപ്പും നടക്കുന്നത്. കഴിഞ്ഞ ഒമ്പതുവര്ഷത്തിനുള്ളില്‍ 20 മില്യണയര്‍മാരെയാണ് നറുക്കെടുപ്പ് സൃഷ്ടിച്ചത്. പണത്തിനുപുറമെ ആഡംബരക്കാറുകളുടെയും ബൈക്കുകളുടെയും നറുക്കെടുപ്പുമുണ്ട്. ഇതുവരെ 147 ആഡംബരക്കാര്‍ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി.

ഹമദ് വിമാനത്താവളംവഴി യാത്രചെയ്യുന്നവര്‍ക്ക് ടിക്കറ്റ് വാങ്ങാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനായി ടിക്കറ്റെടുക്കാനും ഇപ്പോള് സൗകര്യമുണ്ട്. 950 റിയാലാണ് ടിക്കറ്റ് നിരക്ക്.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.