Latest News

കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട യുവതി പിടിയില്‍

തൃപ്പൂണിത്തുറ:[www.malabarflash.com] ചികിത്സയിലിരിക്കെ, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതി പിടിയില്‍. കവര്‍ച്ചാകേസ് പ്രതി പരപ്പനങ്ങാടി സ്വദേശിനി നസീമയെ തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

ആഗസ്റ്റ് 15ന് പുലര്‍ച്ചെയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലിന്‍െറ ചുമര്‍തുരന്ന് നസീമ രക്ഷപ്പെട്ടത്. മുമ്പ് സെല്ലില്‍ റിപ്പയറിങ് നടന്നപ്പോള്‍ കൈവശപ്പെടുത്തിയ കല്‍മഴു ഉപയോഗിച്ചാണ് ഇവര്‍ ചുമര്‍ തുരന്നത്. മെഡിക്കല്‍ കോളജ് എസ്.ഐ ടി. അശോകന്‍െറ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡാണ് കേസ് അന്വേഷിച്ചിരുന്നത്.

കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 14ന് ഡ്യൂട്ടിയിലുണ്ടായിരുന്ന 18 ജീവനക്കാരെയും നസീമയുടെ മുന്‍ ഭര്‍ത്താവ് കോട്ടൂളി മീമ്പാലക്കുന്ന് വില്ലി വില്ലയില്‍ വിന്‍സ്റ്റണ്‍ വില്‍ഫ്രഡിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.