കാസര്‍കോട്:[www.malabarflash.com] 'മുസ്‌ലിം ലീഗ് മതേതര ജനാധിപത്യ വികസന മുന്നേറ്റത്തിന്' എന്ന പ്രമേയവുമായി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചരണ ക്യാമ്പയിന് ഒക്ടോബര്‍ മൂന്നിന് കാസര്‍കോട്ട് തുടക്കമാകും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
വൈകിട്ട് മൂന്ന് മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതുയോഗം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പാര്‍ട്ടി ലീഡറും വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, കെ.എം.ഷാജി എം.എല്‍.എ, അബ്ദുല്‍ റഹിമാന്‍ രണ്ടത്താണി എം.എല്‍.എ തുടങ്ങിയ നേതാക്കളും പ്രാസംഗികരും സംബന്ധിക്കും.


No comments:
Post a Comment