Latest News

പെരുമ്പളയില്‍ ജില്ലാതല ഖുര്‍ആന്‍ പാരായണ മത്സരം

പെരുമ്പള:[www.malabarflash.com] മുഹിയുദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെയും മുസ്‌ലിം യുവജന സംഘത്തിന്റെയും സഹകരണത്തോടെ തജ്വീദുല്‍ ഖുര്‍ആന്‍ ഓണ്‍ലൈന്‍ ഗ്രൂപ്പ് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ഖുര്‍ആന്‍ പാരായണ മത്സരം ഒക്‌ടോബര്‍ രണ്ടിന് പെരുമ്പളയില്‍ നടക്കും.

സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ഖുര്‍ആന്‍ ഓണ്‍ലൈന്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഇ.പി അബ്ദുല്‍ റഹ്മാന്‍ ബാഖവി അധ്യക്ഷത വഹിച്ചു. ജമാഅത്ത് സെക്രട്ടറി അബൂബക്കര്‍ കുദിരില്‍, കണ്‍വീനര്‍ നാസര്‍ കടവത്ത് പ്രസംഗിച്ചു. 

ഭാരവാഹികള്‍: ഖാസി ത്വാഖ അഹമ്മദ് മൗലവി (മുഖ്യ രക്ഷാധികാരി), ബാരിഅ് അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ റസാഖ് റഹ്മാനി (രക്ഷാധികാരികള്‍), ഇ.പി അബ്ദുല്‍ റഹ്മാന്‍ ബാഖവി (ചെയര്‍), അബ്ദുല്‍ നാസര്‍ കടവത്ത് (കണ്‍), സത്താര്‍ കടവത്ത് (ട്രഷ).




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.