Latest News

ഗള്‍ഫുകാരന്റെ വീട്ടില്‍ ഓട്ടോഡ്രൈവര്‍ മരിച്ചനിലയില്‍

പയ്യന്നൂര്‍:[www.malabarflash.com] ഗള്‍ഫുകാരന്റെ ഭാര്യ മാത്രം താമസിക്കുന്ന വീട്ടില്‍ ഓട്ടോഡ്രൈവറെ മരിച്ച നിലയില്‍ കണെ്ടത്തി. മൂരിക്കൊവ്വല്‍ റാംഗ് ദി വ്യു ക്ലബിന്റെ കിഴക്കുഭാഗത്ത് ഗള്‍ഫുകാരന്റെ ഭാര്യ താമസിക്കുന്ന വീട്ടിലാണു പയ്യന്നൂരിലെ ഓട്ടോഡ്രൈവറായ മാത്തില്‍ ചൂരലിലെ കൊട്ടനടി രാജേഷിന്റെ (35) മൃതദേഹം കാണപ്പെട്ടത്.

കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയാണു ഓട്ടോഡ്രൈവര്‍ വീട്ടില്‍ മരിച്ചുകിടക്കുന്ന വിവരം ഗള്‍ഫുകാരന്റെ ഭാര്യ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് അറിയിക്കുന്നത്. പോലീസ് ഇവരുടെ വീട്ടിലെത്തുമ്പോള്‍ സെന്‍ട്രല്‍ ഹാളില്‍ വിരിച്ചിട്ട കമ്പിളിയില്‍ കിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടത്.

വിവരമറിഞ്ഞെത്തിയ ഓട്ടോ ഡ്രൈവര്‍മാരാണു മൃതദേഹം ചൂരലിലെ രാജേഷിന്റേതാണെന്നു തിരിച്ചറിഞ്ഞത്.

സൗദിയില്‍ എണ്ണ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഇവരുടെ ഭര്‍ത്താവ് . ഇവരുടെ രണ്ടുമക്കളില്‍ ഒരാള്‍ രണ്ടുവര്‍ഷം മുമ്പ് അപകടത്തില്‍ മരിച്ചിരുന്നു. മറെറാരു മകന്‍ എന്‍ജിനിയറിംഗിനായി മംഗലാപുരത്താണു പഠിക്കുന്നത്.

രാജേഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ പയ്യന്നൂര്‍ താലൂക്ക് ആശുപത്രി വളപ്പില്‍ കണെ്ടത്തി. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഹൃദയാഘാതമാണു മരണകാരണമെന്നു പോലീസ് പറഞ്ഞു.

പരേതനായ കുഞ്ഞിരാമന്റേയും ജാനകിയുടേയും മകനാണ്. ഭാര്യ: വീണ. മക്കള്‍: അനിഖ, മൂന്നുമാസം പ്രായമായ മറ്റൊരു കുട്ടിയുമുണ്ട്. സഹോദരങ്ങള്‍: വത്സല, വിനോദ്.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.