Latest News

പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

തളിപ്പറമ്പ്: [www.malabarflash.com] വെള്ളിക്കീല്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പന്ന്യങ്കണ്ടി സ്വദേശിയും നണിയൂര്‍ നമ്പ്രം ജുമാമസ്ജിദ് ഖത്തീബ് പി.സാജിര്‍ ഹസനി-വെള്ളിക്കീലിലെ സഫിയ ദമ്പതികളുടെ മകന്‍ ബിഷറുല്‍ ഹാഫിയാണു (13) മരിച്ചത്.

പുഴയില്‍ കാണാതായ സ്ഥലത്തിനടുത്തായി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.40 ന് മൃതദേഹം പൊങ്ങുകയായിരുന്നു. 

തിങ്കളാഴ്ച രാവിലെ പത്തോടെയാണ് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ ബിഷറുല്‍ ഹാഫി പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. കൂട്ടുകാരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഹാഫി മുങ്ങിത്താഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് തിങ്കളാഴ്ച പകലും ചൊവ്വാഴ്ച രാത്രി മുഴുവനും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തിയിരുന്നില്ല. 

വെള്ളിക്കീല്‍ ജുമാ മസ്ജിദില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം വീട്ടില്‍ കൊണ്ടുപോയശേഷം വൈകുന്നേരം ആറോടെ അരിയില്‍ ജുമാ മസ്ജദ് കബര്‍സ്ഥാനില്‍ കബറടക്കി. മുഹമ്മദ് ഷര്‍ബിന്‍, മുഹമ്മദ്‌സിയാന്‍, മുഹമ്മദ്‌റാസി എന്നിവര്‍ ബിഷറുല്‍ ഹാഫിയുടെ സഹോദരങ്ങളാണ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.