Latest News

കണ്ണൂരില്‍ സദാചാര ഗുണ്ടാ ആക്രമണത്തില്‍ യുവാവിനു ഗുരുതര പരിക്ക്

കണ്ണൂര്‍:[www.malabarflash.com] സംസ്‌ഥാനത്ത്‌ വീണ്ടും സദാചാര ഗുണ്ടായിസം. കണ്ണൂരില്‍ യുവാവിന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ നാലംഗ സംഘം തലയ്‌ക്കടിച്ച്‌ പരിക്കേല്‍പ്പിച്ചു. ഒരു വീട്ടില്‍നിന്ന്‌ ദുരൂഹ സാഹചര്യത്തില്‍ ഇറങ്ങിവരുന്നത്‌ കണ്ടുവെന്ന്‌ ആരോപിച്ചായിരുന്നു ആക്രമണം.

പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം ബൈക്കില്‍ കടക്കാന്‍ ശ്രമിച്ച അക്രമികളെ ചക്കരക്കല്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഇവരില്‍നിന്ന്‌ ആക്രമണത്തിന്‌ ഉപയോഗിച്ച ആയുധവും പിടിച്ചെടുത്തു.

കണ്ണൂര്‍ നഗരത്തില്‍ പെണ്‍കുട്ടിയുമായി ബൈക്കില്‍ പോവുകയായിരുന്ന യുവാവിന്‌ സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ പരിക്കേറ്റിരുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.