Latest News

ക്യാമ്പസ് കോണ്‍ഫറന്‍സിന് ജില്ലയില്‍ പ്രഖ്യാപനമായി

കാസര്‍കോട്:[www.malabarflash.com] ന്യൂജനറേഷന്‍ തിരുത്തെഴുതുന്നു എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് ക്യാമ്പസ് സമ്മേളനം കാസര്‍കോട് ജില്ലയില്‍ നവംബര്‍ 10 ന് നടക്കും.കാസര്‍കോട് സുന്നി സെന്ററില്‍ വെച്ച് നടന്ന ക്യാമ്പസ് കോണ്‍ഫറന്‍സ് പ്രഖ്യാപനത്തില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാറിന്റെ അദ്ധ്യക്ഷതയില്‍ എസ് എസ് എഫ് സംസ്ഥാന വിസ്ഡം കണ്‍വീനര്‍ ജാഫര്‍ സിഎന്‍പ്രഖ്യാപനം നടത്തി.

എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി വിഷയാവതരണം നടത്തി.ക്യാമ്പസ് സമിതി ചെയര്‍മാന്‍ മുഹമ്മദലി മാസ്റ്റര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. 

ക്യാമ്പസ് സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സഞ്ചരിക്കുന്ന പുസ്തക മേള, സ്‌പോട്ട് ക്വിസ്സ്, വ്യക്തിത്വ വികസന ക്ലാസ്സുകള്‍ തുടങ്ങിയ പദ്ധതികള്‍ക്ക് കണ്‍വെന്‍ഷന്‍ രൂപം നല്‍കി.
സിദ്ദീഖ് പൂത്തപ്പലം, സ്വാദിഖ് ആവള, ശക്കീര്‍ എം ടി പി സംബന്ധിച്ചു. ഫാറൂഖ് കുബണൂര്‍ സ്വാഗതം പറഞ്ഞു.
മാലിക്ദീനാര്‍,എന്‍ എം ഐ ടി, സഅദിയ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ല്‍െ ബി എസ് എന്‍ജിനീയറിംഗ് കോളേജ്, മഹാത്മാ കോളേജ്, കുണിയ ഗവണ്‍മെന്റ് കോളേജ് , കുമ്പള അക്കാഡമി,സഅദിയ്യ ഐ ടി ഐ തുടങ്ങിയ കോളേജുകളെ പ്രതിനിധീകരിച്ച് അംഗങ്ങള്‍ സംബന്ധിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.