Latest News

കണ്ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു ഹോട്ടല്‍ കത്തിനശിച്ചു

കണ്ണൂര്‍:[www.malabarflash.com] പാനൂര്‍ ചൊക്ലിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു ഹോട്ടല്‍ കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ചൊക്ലിയിലെ ചിക്ക്‌നൗ ഫാസ്റ്റ്ഫുഡ് കടയിലാണു തീപിടിത്തമുണ്ടായത്.

ബലിപെരുന്നാളായതിനാല്‍ വ്യാഴാഴ്ച കട അവധിയായിരുന്നു. സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ടു പരിസരവാസികള്‍ കടയുടമയെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. പാനൂര്‍, തലശേരി എന്നിവിടങ്ങളില്‍ നിന്നു ഫയര്‍ഫോഴ്‌സ് എത്തിയാണു തീയണച്ചത്.

കടയ്ക്കകത്തു നിറച്ചുവച്ചിരിക്കുന്ന ഒരു ഗ്യാസ് സിലിണ്ടര്‍ ഫയര്‍ഫോഴ്‌സ് എത്തുന്നതിനു മുമ്പു പൊട്ടിത്തെറിച്ചിരുന്നു. തീപിടിത്തത്തില്‍ കട പൂര്‍ണമായും കത്തിനശിച്ചു. ആറു ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. ചൊക്ലി സ്വദേശി നടുക്കണ്ടി ഷമീറിന്റെ ഉടമസ്ഥതയിലുള്ളതാണു കട.




Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.