Latest News

നികുതി തട്ടിപ്പ്; ഉദുമ ഗ്രാമപഞ്ചായത്ത് ഓഫീസ് യൂത്ത് കോണ്‍ഗ്രസ്സ് ഉപരോധിച്ചു

ഉദുമ[www.malabarflash.com]: ഉദുമ ഗ്രാമ പഞ്ചായത്തിന്റെ രസീറ്റ് പുസ്തകം ഉപയോഗിച്ച് വ്യാപകമായി നികുതി പിരിച്ച് പണം സര്‍ക്കാരില്‍ അടക്കാതെ തട്ടിപ്പു നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉദുമ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു.

വെളളിയാഴ്ച രാവിലെ 7 മണിയോടെയാണ് നൂറോളം പ്രവര്‍ത്തകരാണ് ഉപരോധ സമരം നടത്തുന്നത്. ഉപരോധത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ അടക്കമുളള ജനപ്രതിനിധികള്‍ക്കുംഉദ്യോഗസ്ഥര്‍ക്കും ഓഫീസിന് അകത്ത് കയറാനോ ഓഫീസ് തുറക്കാനോ കഴിഞ്ഞില്ല,


പഞ്ചായത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചു നടത്തുന്നുണ്ട്.

പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ നല്‍കിയ പരാതി പ്രശ്‌ന പരിഹാരത്തിനു മുമ്പേ തന്നെ പിന്‍വലിച്ചത് കുറ്റവാളികളെ സംരക്ഷിക്കാനാണെന്ന് സമരക്കാര്‍ പറയുന്നു.

2015 മാര്‍ച്ച് മാസത്തില്‍ പിരിച്ചെടുത്ത പണം അടങ്ങിയ രസീത് പുസ്തകം അടക്കം ഏതാനും പുസ്തകങ്ങള്‍ നഷ്ടപ്പെട്ടു പോയി എന്നും എന്നാല്‍ അവ പണം പിരിക്കാത്തതും ബാദ്ധ്യത ഇല്ലാത്തതുമായ പുത്തന്‍ പുസ്തകങ്ങളായിരുന്നു എന്നും അതുവഴി പൊതുജനങ്ങള്‍ക്കോ സര്‍ക്കാരിനോ ഒരു നഷ്ടവും സംഭവിക്കാനില്ല എന്നുമായിരുന്നു പ്രതി ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥന്റെ വിശദീകരണം.

2014-15 സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ച് 31ന് സര്‍ക്കാരിലേക്ക് ഒടുക്കേണ്ട പണമായിരുന്നു ഉദ്യോഗസ്ഥന്‍ അപഹരിച്ചു എന്ന് പരാതി ഉയര്‍ന്നിരുന്നത് . മാര്‍ച്ചില്‍ സംഭവിച്ചത് സെപ്തമ്പര്‍ വരെ ആരാലും ശ്രദ്ധയില്‍ പെടാതെ പോയെങ്കിലും പുതുതായ സ്ഥലം മാറി വന്ന പഞ്ചായത്ത് സെക്രട്ടറി വകുപ്പു മേലുദ്ധ്യോഗസ്ഥന്റെ നിര്‍ദ്ദേശ പ്രകാരം ഉദ്യോഗസഥനെ പ്രതി ചേര്‍ത്ത് ബേക്കല്‍ സ്റ്റേഷനില്‍ പരാതി കൊടുക്കുകയായിരുന്നു.

പോലീസിന്റെ അന്വേഷണം ഊര്‍ജിതമായപ്പോള്‍ തൊണ്ടി മുതല്‍ തിരിച്ചേല്‍പ്പിച്ച് സ്റ്റേഷനില്‍ വെച്ച് നടന്ന ഒത്തു തീര്‍പ്പിന്റെ ബലത്തില്‍ സെക്രട്ടറി തന്റെ പരാതി പിന്‍വലിച്ചതുമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സര്‍ക്കാര്‍ മുതല്‍ അപഹരിച്ച ഉദ്യോഗസഥനെ വെള്ള പൂശാനും പൊതുമുതല്‍ കക്കുന്നതിനു കൂട്ടു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന നടപടിയാണ് പരാതി പിന്‍വലിക്കലീലൂടെ നടന്നിട്ടുള്ളതുമെന്നാണ് യുഡിഎഫിന്റെ ആരോപണം.
നഷ്ടപ്പെട്ടുവെന്ന് കരുതിയ രസീത് പുസ്തകം തിരിച്ചു കിട്ടിയെന്നും അതു വഴി പിരിച്ചെടുത്ത പണം കൈപ്പറ്റാന്‍ തയ്യാറായില്ലെന്നും പഞ്ചായത്ത് സെക്രട്ടറി മലബാര്‍ ഫ്‌ളാഷിനോട്് പറഞ്ഞു. മാര്‍ച്ച് 31ന് അടക്കേണ്ടുന്ന പണം ഇപ്പോള്‍ ഏല്‍പ്പിച്ചാല്‍ ആ പണം സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുവാനുള്ള വിദഗ്‌ധോപദേശം തേടുന്നതിനാണ് പണം വാങ്ങാതിരിക്കുന്നതെന്ന് സെക്രട്ടറി അറിയിച്ചു.

പുസ്തകം തിരിച്ചു വാങ്ങുകയും പരാതി പിന്‍വലിക്കുകയും ചെയ്ത രീതി കുറ്റവാളികളെ രക്ഷിക്കാനും ഓഫീസ് കേന്ദ്രീകരിച്ചു നിരന്തരമായി നടക്കുന്ന പണാപഹരണത്തിനെ വെള്ളപൂശുകയാണ് പഞ്ചായത്ത് അധികൃതരെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ വക്താക്കള്‍ അറിയിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.