Latest News

ബാങ്ക് കൊള്ള; സെക്രട്ടറിക്കെതിരെ നടപടിക്ക് സാധ്യത

കാസര്‍കോട്:[www.malabarflash.com] കൊള്ളയടിക്കപ്പെട്ട കുഡ്‌ലു സര്‍വിസ് സഹകരണ ബാങ്കിന്റെ സെക്രട്ടറി കെ.സി. ചന്ദ്രമോഹനെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാന്‍ ഭരണസമിതി നീക്കം. കവര്‍ച്ചക്ക് തൊട്ടുപിന്നാലെ നാട്ടുകാരില്‍നിന്നും ഇടപാടുകാരില്‍നിന്നും സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണമുയര്‍ന്നിരുന്നു.

ഉച്ചഭക്ഷണ സമയത്ത് ലോക്കറിന്റെ താക്കോല്‍ മേശപ്പുറത്ത് അലക്ഷ്യമായിട്ടത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തല്‍.
ബാങ്ക് കൊള്ളയടിക്കാനിടയാക്കിയ സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഭരണസമിതി ഒരു അഭിഭാഷകനെ അന്വേഷണ കമീഷനായി നിയോഗിച്ചതായി ബാങ്ക് പ്രസിഡന്റ് കെ. ചന്ദ്രഹാസ പറഞ്ഞു. 

സി.സി. ടി.വി കാമറ മനപൂര്‍വം ഒഴിവാക്കിയതല്ല. ആദ്യം സ്ഥാപിച്ച കാമറ കേടായതിനെ തുടര്‍ന്ന് പുതിയ കാമറ സ്ഥാപിക്കാനുള്ള പ്രവൃത്തി തുടങ്ങാനിരുന്നതിനിടെയാണ് കൊള്ള നടന്നതെന്നും കവര്‍ച്ച സംബന്ധിച്ച് സഹകരണ വകുപ്പ് അധികൃതര്‍ക്ക് ബാങ്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.