Latest News

തൃശൂരില്‍ എടിഎമ്മില്‍ നിന്ന് 26 ലക്ഷം കവര്‍ന്നു

തൃശൂര്‍:[www.malabarflash.com] നഗരത്തില്‍ കൊക്കാലെ വെളിയന്നൂര്‍ ക്ഷേത്രത്തിനു സമീപമുള്ള സ്റ്റേറ്റ് ബാങ്ക് എടിഎമ്മില്‍ വന്‍ കവര്‍ച്ച. 26 ലക്ഷം രൂപ നഷ്ടപ്പെട്ടു. പണം വച്ചിരുന്ന ട്രേയടക്കമാണു കാണാതായിരിക്കുന്നത്.

എടിഎമ്മില്‍ പണം പിന്‍വലിക്കല്‍ നടക്കുന്നില്ലെന്നുകണ്ടു ബാങ്കുദ്യോഗസ്ഥര്‍ ബുധനാഴ്ച പരിശോധിക്കാനെത്തിയപ്പോഴാണു വിവരമറിയുന്നത്. എടിഎം മെഷീന്‍ തകര്‍ത്ത ലക്ഷണമൊന്നുമില്ലെന്നു പോലീസ് പറഞ്ഞു. പണം വച്ചിരുന്ന ട്രേ ഇളക്കി എടുത്തുകൊണ്ടുപോയിരിക്കുകയാണ്. പണം വച്ചതിനുശേഷം ലോക്ക് ചെയ്യുന്ന ഈ ട്രേ മറ്റാര്‍ക്കും തുറക്കാന്‍ സാധിക്കില്ലെന്നാണു പറയുന്നത്.

ഈ മാസം രണ്ടു മുതല്‍ എടിഎം പ്രവര്‍ത്തിച്ചിരുന്നില്ല. ഒന്നാം തീയതിയാണ് ഇവിടെ പണം കൊണ്ടുവന്നുവച്ചത്. രണ്ടാം തീയതി പണമെടുത്തിട്ടുണെ്ടങ്കിലും പിന്നീട് ഇവിടെനിന്നു പണമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനുശേഷം എടിഎമ്മിന്റെ ഷട്ടര്‍ താഴ്ത്തിയ നിലയിലാണു കിടന്നിരുന്നതെന്നു സമീപവാസികള്‍ പറഞ്ഞു.

രണ്ടാം തീയതി രാത്രിയാണു കവര്‍ച്ച നടന്നിരിക്കാന്‍ സാധ്യതയെന്നാണു പോലീസ് കരുതുന്നത്. എടിഎമ്മിലെ കാമറ പരിശോധിച്ചപ്പോള്‍, രണ്ടിനു രാത്രി ഹെല്‍മറ്റ് വച്ച ഒരാള്‍ എടിഎമ്മിനുള്ളില്‍ കയറുന്നതിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇതു പരിശോധിച്ചുവരികയാണ്.

രഹസ്യ കോഡ് ഉപയോഗിച്ചു മാത്രമേ പണം നിക്ഷേപിക്കുന്ന ട്രേ തുറക്കാനാകൂ. ഇതറിയാവുന്ന ആള്‍ തന്നെയാണു പണം എടുത്തുകൊണ്ടുപോയതെന്നാണു പോലീസിന്റെ സംശയം. എടിഎമ്മില്‍ പണം നിക്ഷേപിക്കുന്ന സ്വകാര്യ ഏജന്‍സിയുടെ ജീവനക്കാരെ പോലീസ് ചോദ്യംചെയ്തുവരികയാണ്. മോഷണം നടത്തിയ ആളെക്കുറിച്ചു സൂചന ലഭിച്ചതായും പറയുന്നു.

സിഐ കെ.കെ.സജീവ്, ഈസ്റ്റ് എസ്‌ഐ ലാല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. വിരലടയാള വിദഗ്ധരും എത്തി. കൊക്കാലെ വെളിയന്നൂര്‍ ക്ഷേത്രത്തിനടുത്തുള്ള ചായക്കടയ്ക്കു സമീപമാണ് എടിഎം.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.