Latest News

ബാങ്ക് കൊളള; മാല കണ്ടെത്തി, പ്രതിയുടെ രേഖ ചിത്രം പുറത്തിറക്കി

കാസര്‍കോട്: [www.malabarflash.com] അഞ്ചരക്കോടിയുടെ കുഡ്‌ലു സഹകരണ ബാങ്ക് കവര്‍ച്ചക്കാരില്‍ നിന്നും നഷ്ടപ്പെട്ടതെന്ന് കരുതുന്ന സ്വര്‍ണ്ണമാല നാട്ടുകാരില്‍ ഒരാള്‍ക്ക് ലഭിച്ചു. സി.പി.സി.ആര്‍.ഐക്ക് സമീപത്തെ പെട്രോള്‍ ബങ്കിന് അരികിലെ റോഡില്‍ നിന്നാണ് സ്വര്‍ണമാല കിട്ടിയതെന്ന് ടൗണ്‍ സ്റ്റേഷനില്‍ എത്തിയ യുവാവ് പറഞ്ഞു. സ്വര്‍ണം ഏല്‍പ്പിച്ച ശേഷം ഇയാള്‍ മടങ്ങി. ആറ് ഗ്രാം തൂക്കമുള്ള മാലയാണ് കിട്ടിയത്. പണയംവെച്ചയാളുടെ നമ്പറും പേരും ഇതിനകത്തുണ്ട്.


അതേ സമയം പ്രതികളിലൊരാളുടെ രേഖാ ചിത്രം പോലീസ് പുറത്തിറക്കി. തിങ്കളാഴ്ച്ച ഉച്ചക്ക് കവര്‍ച്ച നടത്തി രക്ഷപ്പെടുന്നത് കണ്ട ബാങ്കിന് സമീപം ജോലി ചെയ്തിരുന്ന യുവാവാണ് നിര്‍ണായകമായ മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കിയത്. രേഖാചിത്രവുമായി സാമ്യമുള്ള ആളെകുറിച്ച് വിവരം ലഭിക്കുന്നവര്‍ അന്വേഷണസംഘത്തെ വിവരം അറിയിക്കണമെന്നാണ് പോലീസിന്റെ അഭ്യര്‍ത്ഥന.

അതിനിടെ പാരിതോഷികം നല്‍കിയാല്‍ കവര്‍ച്ചയെക്കുറിച്ചുള്ള വിവരം നല്‍കാമെന്ന് പറഞ്ഞ് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു ഫോണ്‍ സന്ദേശം ലഭിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് ജീവനക്കാരെയും ഇടപാടുകാരിയെയും കത്തിമുനയില്‍ നിര്‍ത്തി ബന്ദികളാക്കി ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 20 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമടക്കം അഞ്ചരക്കോടിയുടെ കവര്‍ച്ച നടന്നത്.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.