ഉദുമ[www.malabarflash.com]:അരവത്ത് ശ്രി പത്മനാഭ തന്ത്രിയുടെ ഇല്ലത്തിനു സമീപം കുതിരക്കോട് തായത്ത് തറവാടിനു സമീപം കുഞ്ഞപ്പന്റെ വീട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ഇത് രണ്ടാം തവണയാണ് ഈ പ്രദേശത്തു നിന്നും പാമ്പിനെ പിടിച്ച് കാട്ടില്‍ തള്ളുന്നത്.
കുഞ്ഞക്കന്റെ ഭാര്യ പ്രസന്ന വളര്‍ത്തുന്ന ആടുകളെ തുടര്‍ച്ചയായി കാണാത്ത സാഹചര്യത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ നിരീക്ഷണത്തിലാണ് പെരുമ്പാമ്പ് നിത്യ സന്ദര്‍ശകയായി വയല്‍ക്കരയിലുള്ള ഈ വീടിനു സമിപമെത്തുന്നത് ശ്രദ്ധയില്‍ പെട്ടത്. ജനങ്ങളുടെ ഭീതി അകറ്റാനായി സേവന തല്‍പ്പരനായ ജയപ്രകാശ് എന്ന ഓട്ടോറിക്ഷാ ഡൈവറെ വിളിച്ചു വരുത്തുമ്പോഴേക്കും ആടിനെ അകത്താക്കിയിരുന്നു.
പാമ്പുകളുടെ ശല്യം നാട്ടിന് പുറങ്ങളിലും വയല്ക്കരകളിലും കുടി വരുന്നതില്‍ ജനം ആശങ്കയിലാണ്. ഗ്രാമ പഞ്ചായത്ത് അംഗം അജയന് പനയാലിനേയും പഞ്ചായത്ത് പ്രസിഡണ്ട് കെ. കുഞ്ഞിരാമനേയും കണ്ട് നിവേദനം സമര്‍പ്പിക്കാന്‍ ഗ്രാമ വാസികള്‍ നിശ്ചയിച്ചിരിക്കുകയാണ്.
-പ്രതിഭാരാജന്‍
-പ്രതിഭാരാജന്‍
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment