ബേക്കല്‍: [www.malabarflash.com] തീവണ്ടി തട്ടി കാലുകളറ്റ് ഗുരുതരനിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു
പാളം മുറിച്ചുകടക്കുന്നതിനിടയില്‍ തീവണ്ടി തട്ടുകയായിരുന്നു. രണ്ട് കാലുകളും മുറിഞ്ഞുപോയിരുന്നു. ചെന്നൈ മെയില്‍ കടന്നുപോയ ഉടനെയാണ് കുഞ്ഞിരാമനെ ചോരയില്‍ കുളിച്ച് നിലവിളിക്കുന്നത് കണ്ടത്. നാട്ടുകാരും ബേക്കല്‍ പോലീസും ചേര്‍ന്ന് ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണപ്പെട്ടു. മുറിഞ്ഞുപോയ ഒരു കാല് ഇനിയും കണ്ടെത്താനായില്ല.
ബേക്കല്‍ കുറിച്ചിക്കുന്നിലെ കുഞ്ഞിരാമനാണ് (48) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ബേക്കലില്‍ വെച്ചാണ് അപകടം നടന്നത്.
പാളം മുറിച്ചുകടക്കുന്നതിനിടയില്‍ തീവണ്ടി തട്ടുകയായിരുന്നു. രണ്ട് കാലുകളും മുറിഞ്ഞുപോയിരുന്നു. ചെന്നൈ മെയില്‍ കടന്നുപോയ ഉടനെയാണ് കുഞ്ഞിരാമനെ ചോരയില്‍ കുളിച്ച് നിലവിളിക്കുന്നത് കണ്ടത്. നാട്ടുകാരും ബേക്കല്‍ പോലീസും ചേര്‍ന്ന് ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണപ്പെട്ടു. മുറിഞ്ഞുപോയ ഒരു കാല് ഇനിയും കണ്ടെത്താനായില്ല.
പുഷ്പയാണ് ഭാര്യ, മക്കള്‍: രമ്യ, രേഷ്മ, മരുമന്: രമേശന്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment