Latest News

കാഞ്ഞങ്ങാട് കലാപം; ഒരു കേസിന്റെ കുറ്റപത്രം കൂടി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: [www.malabarflash.com]നാലുവര്‍ഷം മുമ്പ് കാഞ്ഞങ്ങാട് അരങ്ങേറിയ വര്‍ഗ്ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു കേസില്‍കൂടി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഒരു ഓട്ടോറിക്ഷ തീയിട്ടു നശിപ്പിച്ചതിനെ ചൊല്ലി ആരംഭിച്ച സംഘര്‍ഷം കാഞ്ഞങ്ങാട് നഗരത്തിലും തൊട്ടടുത്ത അജാനൂര്‍ പഞ്ചായത്തിലേക്കും വ്യാപിക്കുകയായിരുന്നു.

ഇതിന്റെ പേരില്‍ നൂറിലേറെ കേസുകളാണ് ഹോസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്തത.് കോടിക്കണക്കിന് രൂപയുടെ വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടിരുന്നു.
ഇതില്‍പ്പെട്ട മടിയനിലെ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ എം.മുഹമ്മദിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ജനല്‍ഗ്ലാസുകള്‍ തല്ലി തകര്‍ക്കുകയും മുറ്റത്ത് നിര്‍ത്തിയിട്ട മൂന്ന് കാറുകളും ഒരു മോട്ടോര്‍ സൈക്കിളും തല്ലിതകര്‍ക്കുകയും ചെയ്ത് 2,87,865 രൂപ നഷ്ടം വരുത്തിയെന്നും മനഃപൂര്‍വ്വം വര്‍ഗ്ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.

മടിയന്‍, പാലക്കി, അടോട്ട് എന്നിവിടങ്ങളിലെ 23 പേര്‍ക്കെതിരെയാണ് കുറ്റപത്രം.
മടിയനിലെ അമ്പുവിന്റെ മകന്‍ കണ്ണന്‍ മേസ്ത്രി എന്ന പൊക്ലന്‍ (69) പാലക്കിയിലെ കൊട്ടന്റെ മകന്‍ വി.രാജന്‍(43) പാലക്കി നാരായണിയുടെ മകന്‍ ഷിജിന്‍(30) പുതിയവളപ്പിലെ ലതയുടെ മകന്‍ റിജേഷ് എന്ന റിജിന്‍(30) മടിയന്‍ കുഞ്ഞിരാമന്റെ മകന്‍ കെ.നാരായണന്‍(43) രാമന്റെ മകന്‍ വേണുഗോപാല്‍ എന്ന ബ്രോക്കര്‍ വേണു(60) പാലക്കി ബാലന്റെ മകന്‍ എം.സി.ശശി(32) ബാലന്റെ മകന്‍ രാജേഷ്(32) അടോട്ട് ബാലന്റെ മകന്‍ ക്രിജേഷ്(29) കുഞ്ഞികൃഷ്ണന്റെ മകന്‍ കെ.പ്രദീപ്(29), കുഞ്ഞികൃഷ്ണന്റെ മകന്‍ സന്ദീപ്(26) പാലക്കി അപ്പ കുഞ്ഞിയുടെ മകന്‍ രാജേഷന്‍(38) മടിയന്‍ അമ്പൂഞ്ഞിയുടെ മകന്‍ എം.നവീന്‍ കുമാര്‍(23) തമ്പാന്റെ മകന്‍ ദിലീപ്(23) അടോട്ട് ഭരതന്റെ മകന്‍ വി.വി.വിപിന്‍(24) കണ്ണന്റെ മകന്‍ ഗംഗാധരന്‍ (32) കുഞ്ഞിരാമന്റെ മകന്‍ കെ.വി.രഞ്ജിത്ത് എന്ന ഉണ്ണി(24) രാമന്റെ മകന്‍ വി.സതീശന്‍ (36) കണ്ണോത്ത് കേളുവിന്റെ മകന്‍ അശോകന്‍(39) രാമന്റെ മകന്‍ കുഞ്ഞികൃഷ്ണന്‍ (27) പി.വി.കണ്ണന്റെ മകന്‍ വിജേഷ്(24) കമ്മാരന്റെ മകന്‍ ഗംഗാധരന്‍(39) എന്നിവര്‍ക്കെതിരെയാണ് ഗൂഡാലോചന, സംഘംചേരല്‍, അക്രമം, വസ്തുവകകള്‍ നശിപ്പിക്കല്‍, വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കല്‍ ചീത്തവിളിക്കല്‍, ഭീഷണി എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം നല്‍കിയത്. 

ഇതില്‍ പത്തുപ്രതികള്‍ ഒളിവിലാണെന്നും അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറയുന്നു.

വര്‍ഗ്ഗീയ സംഘര്‍ഷകേസിന്റെ വകുപ്പായ 153 (എ) ഉള്ളതിനാല്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ അനുമതി ലഭിക്കാന്‍ വേണ്ടിയാണ് കുറ്റപത്രം വൈകിയത്. ഇനിയും അമ്പതിലേറെ കേസുകളുടെ കുറ്റപത്രം സമര്‍പ്പിക്കാനുണ്ട്.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.