Latest News

നാരായണന്‍ വധം: രണ്ടുപേര്‍ കൂടി പ്രതിപ്പട്ടികയില്‍

കാഞ്ഞങ്ങാട്: [www.malabarflash.com] സി പി എം പ്രവര്‍ത്തകന്‍ തായന്നൂരിനടുത്ത കായക്കുന്നിലെ സി നാരായണനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ കൂടി പോലീസ് പ്രതികളാക്കി.

കായക്കുന്ന് സ്വദേശികളായ വിജയന്‍, ആനന്ദന്‍ എന്നിവരെയാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നാരായണന്‍ വധക്കേസില്‍ എറളാലിലെ പുഷ്പന്‍, ശ്രീനാഥ് എന്നിവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇവരില്‍ ശ്രീനാഥിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുഷ്പന്‍ ഇപ്പോഴും പോലീസ് സംരക്ഷണത്തില്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. 

നാരായണനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പോലീസ് ബുധനാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഈ കത്തി വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബോറട്ടറിയിലേക്ക് അയക്കും. കേസിലെ മുഖ്യപ്രതി ബി ജെ പി പ്രവര്‍ത്തകന്‍ പുഷ്പന്റെ എറളാലിലെ വീട്ടുകിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ടി പി സുമേഷ്, യു പ്രേമന്‍, സി കെ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കത്തി കണ്ടെത്തിയത്. 

ശ്രീനാഥിനെ കോടതി ഉത്തരവനുസരിച്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ചോദ്യം ചെയ്തപ്പോഴാണ് നാരായണനെ കുത്താന്‍ ഉപയോഗിച്ചകത്തി പുഷ്പന്റെ വീട്ടു പറമ്പിലെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞതായി പോലീസിന് വിവരം ലഭിച്ചത്.
തുടര്‍ന്ന് ശ്രീനാഥിനെയും കൂട്ടി പുഷ്പന്റെ വീട്ടിലെത്തിയ പോലീസ് സംഘം കിണറിലെ വെള്ളം പമ്പുപയോഗിച്ച് വറ്റിച്ച ശേഷമാണ് കത്തി കണ്ടെത്തിയത്. 

തെളിവെടുപ്പിന് ശേഷം ശ്രീനാഥിനെ കോടതിയില്‍ ഹാജരാക്കുകയും കോടതി യുവാവിനെ ജയിലിലയക്കുകയും ചെയ്തു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.