Latest News

നായയ്‌ക്കൊപ്പം കിടക്കാന്‍ അനുവദിച്ചില്ല; മലയാളി യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ചു

ബെംഗളൂരു:[www.malabarflash.com] തങ്ങളുടെ ബെഡ്‌റൂമില്‍ വളര്‍ത്തുനായയെയും കിടത്തണമെന്ന ആവശ്യം ഭര്‍ത്താവ് നിരസിച്ചതിനെ തുടര്‍ന്ന് യുവതി വീടുവിട്ടറിങ്ങി. കൊച്ചിക്കാരിയായ യുവതിയാണ് ബെംഗളുരുവിലെ ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്.

2014 ജനുവരിയിലാണ് ഐടി എഞ്ചിനീയറായ യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞത്. തുടര്‍ന്ന് അവര്‍ ബെംഗളുരുവിലേക്ക് താമസം മാറുകയും ചെയ്തു.

തന്റെ രണ്ട് വളര്‍ത്തു നായ്ക്കളേയും ബെംഗളുരുവിലേക്ക് ഒപ്പം കൂട്ടിയിരുന്നു. എന്നാല്‍ വളര്‍ത്തു നായ്ക്കളുമായി പെണ്‍കുട്ടി കൂടുതല്‍ അടുത്ത് ഇടപഴകുന്നത് ഭര്‍തൃവീട്ടുകാര്‍ക്ക് ഇഷ്ടമായില്ല.

ഇതിനു പിന്നാലെ നായ്ക്കളെ ബെഡ്‌റൂമില്‍ കിടത്താനുള്ള യുവതിയെ ശ്രമവും ഭര്‍തൃവീട്ടുകാര്‍ തടഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു. ഭാര്യാ ഭര്‍തൃ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൗണ്‍സിങ്ങിനിടയിലാണ് ഭര്‍ത്താവ് ഇക്കാര്യം തുറന്നു പറഞ്ഞത്.




Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.